ETV Bharat / state

'കേരളത്തിലെ ആരോഗ്യ മേഖലയിൽ അത്ഭുതങ്ങൾ സൃഷ്‌ടിക്കാം': കെ കെ ശൈലജ - ഡോ ജേക്കബ് ടി ജോൺ

KK Shailaja Talks In Keraleeyam Seminar : വിവിധ മേഖലയിൽ ഒന്നാം സ്ഥാനത്ത് എത്തി എന്നുണ്ടെങ്കിലും കേരളത്തിൽ ഇപ്പോഴും അസ്വസ്ഥതകൾ ഉണ്ടെ്. സംസ്ഥാനത്തിന് മുന്നിട്ട് നിൽക്കാൻ സാധിച്ചത് അടിയന്തര തീരുമാനങ്ങൾ എടുക്കുന്നതിനാലാണെന്നും കെ കെ ശൈലജ പറഞ്ഞു.

Etv Bharat KK Shailaja In Keraleeyam Seminar  Keraleeyam Seminar  Kerala Health Minister  Kerala Health System  കെ കെ ശൈലജ  മഹാമാരികളെ കേരളം നേരിട്ട വിധം  കേരളീയം പരിപാടി  കേരളീയം സെമിനാർ  ഡോ പ്രിയ എബ്രഹാം  ഡോ ജേക്കബ് ടി ജോൺ  ഡോ ബി ഇക്ബാൽ
KK Shailaja In Keraleeyam Seminar
author img

By ETV Bharat Kerala Team

Published : Nov 4, 2023, 5:50 PM IST

Updated : Nov 4, 2023, 6:28 PM IST

കെ കെ ശൈലജ കേരളീയം സെമിനാറില്‍

തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും കൈകോർത്താൽ ആരോഗ്യ മേഖലയിൽ അത്ഭുതങ്ങൾ സൃഷ്‌ടിക്കാമെന്ന് മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ. കേരളീയം പരിപാടിയില്‍ 'മഹാമാരികളെ കേരളം നേരിട്ട വിധം' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പങ്കെടുക്കുകയായിരുന്നു അവര്‍ (KK Shailaja In Keraleeyam Seminar). വിവിധ മേഖലയിൽ ഒന്നാം സ്ഥാനത്ത് എത്തി എന്നുണ്ടെങ്കിലും ഇപ്പോഴും അസ്വസ്ഥതകൾ ഉണ്ടെന്നും, കേരളത്തിന് മുന്നിട്ട് നിൽക്കാൻ സാധിച്ചത് അടിയന്തര തീരുമാനങ്ങൾ എടുക്കുന്നതിനാലാണെന്നും കെ കെ ശൈലജ പറഞ്ഞു.

അതേസമയം കൃത്യമായ മുന്നൊരുക്കങ്ങള്‍, പൊലീസ് സംവിധാനം (Police System), ഹെല്‍പ് ലൈൻ സംവിധാനം (Helpline), കമ്മ്യൂണിറ്റി എൻഗേജ്മെന്‍റ് (Community Engagement), ഹോം ഗാർഡ് മുഖേന അതിഥി തൊഴിലാളികളോടുള്ള വിനിമയം, ആശ വർക്കർമാര്‍ (Asha Workers) എന്നിവരുടെ സഹായങ്ങളും ആരോഗ്യ മേഖലയെ സഹായിച്ചെന്ന് സെമിനാറില്‍ സംസാരിച്ച ആരോഗ്യ വിദഗ്‌ധ ഡോ. പ്രിയ എബ്രഹാം (Dr. Priya Abraham) പറഞ്ഞു. കേരളത്തിന്‍റെ ബയോ ഡിവേഴ്‌സിറ്റി (Bio Diversity of Kerala) രോഗ വ്യാപനത്തിന് ഏറെ സാധ്യതയുള്ളതാണെന്നും അതിനാൽ എല്ലാ സമയത്തും കേരളം രോഗങ്ങളെ നേരിടാൻ തയ്യാറായി നിൽക്കണമെന്നും പ്രിയ എബ്രഹാം കൂട്ടിച്ചേർത്തു.

Also Read: അത്യപൂർവം ഈ സംഗമം; താരത്തിളക്കത്തിനൊപ്പം മുഖ്യനും സംഘവും

മറ്റുള്ളവർ കേന്ദ്ര നിർദേശത്തിന് കാത്തു നിന്നപ്പോൾ കേരളം സ്വതന്ത്രമായ തീരുമാനങ്ങൾ എടുത്തതാണെന്നും, സമുദ്രവും മല നിരകളും അതിർത്തി പങ്കിടുന്ന കേരളത്തിൽ രോഗ നിർണയ സംവിധാനം രോഗ വ്യാപന പ്രതിരോധനത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും സെമിനാറില്‍ പങ്കെടുത്ത ഡോ. ജേക്കബ് ടി ജോൺ (Dr. Jacob T John) ഓർമിപ്പിച്ചു.

ജീവിത ശൈലി രോഗങ്ങളും (Life Style Diseases) മഹാവ്യാധികളും എന്നിങ്ങനെ ഇരട്ട രോഗ ഭാരങ്ങളാണ് കേരളം നേരിടുന്നതെന്ന് ഡോ. ബി ഇക്ബാൽ (Dr. B Iqbal) ചൂണ്ടിക്കാട്ടി. സന്നദ്ധ സേനയിലൂടെയുള്ള ജന പങ്കാളിത്തവും ഭരണ നേതൃത്വം എടുത്ത മുന്നൊരുക്കങ്ങളുമാണ് കേരളത്തിൽ രോഗ വ്യാപനങ്ങൾ തടയാൻ കാരണമായതെന്നും ഡോ. ബി ഇക്ബാൽ പറഞ്ഞു.

Also Read: 'കേരളീയം രാക്ഷസീയം, മുഖ്യമന്ത്രിയുടെ മുഖം കണ്ടാല്‍ ആള്‌ കൂടില്ല, അതാണ് താരങ്ങളെ ഇറക്കിയത്': രമേശ്‌ ചെന്നിത്തല

Last Updated : Nov 4, 2023, 6:28 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.