ETV Bharat / state

കിഴക്കേക്കോട്ട തീപിടിത്തം: തീ അണച്ചു, 30 ലക്ഷം രൂപയുടെ നാശനഷ്‌ടമെന്ന് പ്രാഥമിക വിവരം - ഗ്യാസ് സിലിണ്ടറിലെ വാതക ചോർച്ച

കിഴക്കേക്കോട്ടയിൽ കടകൾക്ക് തീപിടിച്ച സംഭവത്തിൽ 30 ലക്ഷം രൂപയുടെ നാശനഷ്‌ടം കണക്കാക്കുന്നതായും ഗ്യാസ് സിലിണ്ടറിലെ വാതക ചോർച്ചയാണ് തീപിടിത്തത്തിന് കാരണമായതെന്നും പ്രാഥമിക വിവരം

kizhakkekotta shops fire  kizhakkekotta fire accident  കിഴക്കേക്കോട്ട തീപിടിത്തം  fire accident  antony raju  v sivankutty  തീപിടിത്തത്തിൽ നാശനഷ്‌ടം  തിപിടിത്തം  ശിവൻകുട്ടി  ആന്‍റണി രാജു  നാശനഷ്‌ടം  ഗ്യാസ് സിലിണ്ടറിലെ വാതക ചോർച്ച
കിഴക്കേക്കോട്ട തീപിടിത്തം:
author img

By

Published : Apr 18, 2023, 4:26 PM IST

മന്ത്രിമാർ മാധ്യമങ്ങളെ കാണുന്നു

തിരുവനന്തപുരം : കിഴക്കേക്കോട്ടയിൽ ഉണ്ടായ തീപിടിത്തത്തിൽ 30 ലക്ഷം രൂപയുടെ നാശനഷ്‌ടങ്ങൾ ഉണ്ടായതായി പ്രാഥമിക വിവരം. രണ്ട് മണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിൽ തീ പൂർണമായും അണച്ചു. കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിന് പിറക് വശത്തുള്ള കടകളിലാണ് രാവിലെ 11.30 ഓടെ തീപിടിച്ചത്. 'ചോക്ലേറ്റ് ടീ സ്റ്റാൾ' എന്ന ബേക്കറിയിൽ പുതിയ ഗ്യാസ് സിലിണ്ടർ മാറ്റി വയ്‌ക്കുന്നതിനിടെ ഉണ്ടായ അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണമായത്.

തുടർന്ന് സമീപത്തെ കടകളിലേക്ക് തീ പടരുകയായിരുന്നു. ചെങ്കൽച്ചൂള്ള, ചാക്ക ഭാഗങ്ങളിൽ നിന്നുമാണ് ഫയർ ഫോഴ്‌സ്‌ യൂണിറ്റുകൾ എത്തിയത്. ആറ് യൂണിറ്റോളം വാഹനങ്ങൾ എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതോടെയാണ് തീ പടർന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നത്.

പൊട്ടിത്തെറിയ്‌ക്ക് മുൻപ് തന്നെ സമീപത്ത് നിന്നും ആളുകളെല്ലാം മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ അഞ്ച് കടകളാണ് കത്തി നശിച്ചത്. ഇതിൽ മൂന്ന് കടകൾ പൂർണമായും രണ്ടെണ്ണം ഭാഗികമായും കത്തി നശിച്ചു. ഒരു ലോട്ടറി കടയ്‌ക്കും രണ്ട് മൊബൈൽ കടയ്‌ക്കും രണ്ട് ചായക്കടയ്‌ക്കുമാണ് തീപിടിച്ചത്.

സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി: സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിക്കാൻ കലക്‌ടർക്ക് നിർദേശം നൽകുമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി ആന്‍റണി രാജുവും വി ശിവൻകുട്ടിയും പ്രതികരിച്ചു. കെഎസ്‌ആർടിസി ജീവനക്കാർ, ഓട്ടോ തൊഴിലാളികൾ, ചുമട്ട് തൊഴിലാളികൾ എന്നിവർ സന്ദർഭോചിതമായി പ്രവർത്തിച്ചതിനാൽ വലിയ അപകടം ഒഴിവാക്കാനായതായി ആന്‍റണി രാജു പറഞ്ഞു.

തീപിടിച്ച കടയിൽ ഉണ്ടായിരുന്നത് നിരവധി പേർ: കിഴക്കേക്കോട്ടയിൽ ദീർഘദൂര സർവീസുകൾ അടക്കം നിർത്തുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതോടെ ബസ് സ്റ്റാൻഡിന് പിറക് വശത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്‌സ്‌ ബോർഡുകൾ അടക്കം ചൂടിൽ ഉരുകി നശിച്ചു. നാട്ടുകാരുടെയും കെഎസ്‌ആർടിസി ജീവനക്കാരുടെയും സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാകാൻ കാരണം. തീ ആദ്യം പടർന്ന കടയിൽ ഈ സമയത്ത് നിരവധി പേർ സാധനങ്ങൾ വാങ്ങിക്കാനുണ്ടായിരുന്നു.

also read: Video | കിഴക്കേക്കോട്ടയില്‍ വന്‍ തീപിടിത്തം, നാല് കടകള്‍ കത്തിനശിച്ചു ; അണയ്‌ക്കാനുള്ള ശ്രമം ഊര്‍ജിതം

തീ കടകളിലേക്ക് പടരാൻ കാരണം പൊട്ടിത്തെറി: തീ ആളിപടർന്നത്തോടെ ഇവർ പുറത്തേക്ക് ഇറങ്ങി. പിന്നീട് തീ ആളിപടർന്ന് അടുത്ത കടയിലേക്ക് വ്യാപിക്കുകയായിരുന്നു. അതിന് ശേഷമായിരുന്നു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ഇതോടെയാണ് ബാക്കി മൂന്ന് കടകളിലേക്കും തീ പടർന്നത്. പൊട്ടിത്തെറിക്ക് ശേഷമാണ് ചെങ്കൽച്ചൂള്ള യൂണിറ്റിൽ നിന്നും അഗ്നിശമന സേന എത്തിയത്.

തുടർന്ന് നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് രക്ഷപ്രവർത്തനം ആരംഭിക്കുകയാണുണ്ടായത്. മുൻകരുതൽ കണക്കിലെടുത്ത് ചാക്ക യൂണിറ്റിൽ നിന്നും അഗ്നിശമന സേന അംഗങ്ങൾ പിന്നീട് എത്തി. നിലവിൽ സ്ഥലത്ത് ഫയർഫോഴ്‌സും പൊലീസും പരിശോധന നടത്തി വരികയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.