ETV Bharat / state

കിൻഫ്ര പാർക്കിലെ ചാർജ് വർധന; സ്വകാര്യ സംരംഭകർ നൽകിയ പരാതി ലോകായുക്ത തള്ളി - ജമീല പ്രകാശം

കിൻഫ്രയുടേത് പരാതിക്കാരെ പീഡിപ്പിക്കുന്ന നടപടിയാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമാകുന്ന ഒരു വസ്‌തുതയും പരാതിയിൽ ഇല്ല എന്ന് വ്യക്‌തമാക്കിയാണ് ലോകായുക്ത പരാതി തള്ളിയത്.

Court News  കിൻഫ്ര പാർക്കിലെ ചാർജ് വർധന  ലോകായുക്ത  Lokayukta  കോമൺ ഫസിലിറ്റീസ് ചാർജ്  ജസ്റ്റിസ് സിറിയക് ജോസഫ്  Kinfra Park  Kinfra park common facility charge hike  കെ എം മാണി  K M Mani  ശിവദാസൻ നായർ  ജമീല പ്രകാശം  Jamila Prakasam
കിൻഫ്ര പാർക്കിലെ ചാർജ് വർധന ലോകായുക്ത
author img

By

Published : Jun 20, 2023, 12:54 PM IST

തിരുവനന്തപുരം : കിൻഫ്രാ പാർക്കിലെ (Kinfra park) കോമൺ ഫസിലിറ്റീസ് ചാർജ് (അടിസ്ഥാന സൗകര്യ പരിപാലന നിരക്ക്) വർധന ചോദ്യം ചെയ്‌ത് സ്വകാര്യ സംരംഭകർ നൽകിയ പരാതി ലോകായുക്ത (Lokayukta) തള്ളി. ബഹു. ജസ്റ്റിസ് സിറിയക് ജോസഫും, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫും അടങ്ങിയ ലോകായുക്ത ഡിവിഷൻ ബഞ്ചിന്‍റേതാണ് നടപടി.

കൂടിയാലോചനകളില്ലാതെ തികച്ചും എകപക്ഷീയമായി നടപ്പിലാക്കിയ നിരക്ക് വർധന യുക്തിരഹിതവും, അന്യായവുമായ നടപടിയാണെന്ന് ആരോപിച്ചാണ് പരാതിക്കാർ ലോകായുക്തയെ സമീപിച്ചത്. ഇത് ലോകായുക്ത ആക്റ്റ് സെക്ഷൻ 2(k) യിൽ പരാമർശിക്കുന്ന കെടുകാര്യസ്ഥതയുടെ നിർവചനത്തിൽ ഉൾപ്പെടുന്നതിനാൽ യുക്തമായി നടപടി സ്വീകരിക്കണം എന്നും പരാതിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

സംരംഭകരും കിൻഫ്രയും തമ്മിൽ ഒപ്പ് വച്ച കരാറിന്‍റെ അടിസ്ഥാനത്തിലാണ് നിരക്ക് വർധിപ്പിച്ചതെന്ന് സമർഥിച്ച കിൻഫ്രയുടെ അഭിഭാഷകൻ, കരാറുകളെ സംബന്ധിച്ചുള്ള പരാതികൾ ലോകായുക്തയുടെ അധികാര പരിധിയിൽ ഉൾപ്പെടാത്തതിനാൽ പരാതി തള്ളണമെന്ന് വാദിച്ചു. അതേസമയം കിൻഫ്രയുടേത് പരാതിക്കാരെ പീഡിപ്പിക്കുന്ന നടപടി (Harassment) ആണെന്നും ആയത് ലോകായുക്തയുടെ അധികാര പരിധിയിൽ വരുന്ന വിഷയമാണെന്നും പരാതിക്കാരുടെ അഭിഭാഷകൻ മറുവാദം ഉന്നയിച്ചു.

കരാർ സംബന്ധമായ പരാതികളിൽ ഹരാസ്‌മെന്‍റ് ഒരു വിഷയമായി ഉന്നയിച്ചിട്ടുണ്ടെങ്കിൽ ലോകായുക്തക്ക് അതിൻമേൽ അന്വേഷണം നടത്താം എന്ന് പരാമർശിച്ച ഡിവിഷൻ ബഞ്ച്, ഹരാസ്മെന്‍റ് ആരോപിക്കുമ്പോൾ അതിനെ സാധൂകരിക്കുന്ന വസ്‌തുതാപരമായ ഘടകങ്ങൾ കൂടി പരാതിയിൽ ഉൾപ്പെടുത്തിയിരിക്കണമെന്നും അല്ലാത്ത പക്ഷം പരാതി നിലനിൽക്കില്ല എന്നും വ്യക്തമാക്കി.

കിൻഫ്രയുടെ നടപടികൾ ഹരാസ്‌മെന്‍റായിരുന്നു എന്ന് പ്രഥമദൃഷ്ട്യാ ബോധ്യമാകുന്ന ഒരു വസ്‌തുതയും പരാതിയിൽ ഇല്ല എന്ന് വ്യക്തമാക്കിയ ഡിവിഷൻ ബഞ്ച് പരാതി തള്ളുകയും വർധിപ്പിച്ച നിരക്ക് ഈടാക്കുന്നത് വിലക്കിയ സ്റ്റേ ഓർഡർ റദ്ദ് ചെയ്യുകയുമായിരുന്നു.

നിയമസഭ കയ്യാങ്കളി കേസ് : കെ.എം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിന്‍റെ വിചാരണ തീയതി തീരുമാനിക്കുന്നത് രണ്ടാം തവണയും മാറ്റിവച്ചു. നിയമസഭയിലുണ്ടായ ആക്രമവുമായി ബന്ധപ്പെട്ട് മുൻ വനിത എംഎൽഎ ജമീല പ്രകാശത്തെ അന്നത്തെ ഭരണപക്ഷത്തെ ശിവദാസൻ നായർ ആക്രമിച്ച കേസും ഇതോടൊപ്പം പരിഗണിക്കണമെന്ന ആവശ്യവുമായി ജമീല പ്രകാശം ഹർജി നൽകിയതിനെ തുടർന്നാണ് കേസ് നടപടി മാറ്റിവച്ചത്.

രണ്ടാം തവണയും ഒരു ഇടത് വനിത നേതാവ് ഹർജിയുമായി വന്നതോടെ കേസ് വിചാരണ ഇനിയും നീളും. നേരത്ത കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ബിജിമോൾ, ഗീത ഗോപി എന്നീ വനിത എംഎൽഎമാർ ഹർജിയുമായി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ നിലനിൽക്കില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ഹർജി പിൻവലിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് പുതിയ ആവശ്യവുമായി മറ്റൊരു വനിത നേതാവ് കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

മന്ത്രി വി ശിവൻകുട്ടി, ഇടത് നേതാക്കളായ ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ എന്നിവരാണ് കേസിലെ ആറ് പ്രതികൾ. 2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്‌ടം വരുത്തി എന്നാണ് പൊലീസ് കേസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.