ETV Bharat / state

സഹകരണ ബാങ്കിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ കേസ് : പ്രതികള്‍ പൊലീസ് പിടിയില്‍ - സഹകരണ ബാങ്കിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ കേസ്

കടയ്‌ക്കൽ കാർഷിക സഹകരണ ബാങ്കിൽ ജോലി വാഗ്‌ദാനം ചെയ്‌ത് എട്ട് ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്

kilimanoor fraud case two people were arrested  kilimanoor fraud case  crime news from thiruvnanthapuram  സഹകരണ ബാങ്കിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ കേസ്  പണം തട്ടിപ്പ്
സഹകരണ ബാങ്കിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ കേസ് : പ്രതികള്‍ പൊലീസ് പിടിയില്‍
author img

By

Published : Jun 12, 2022, 8:59 PM IST

തിരുവനന്തപുരം: സഹകരണ ബാങ്കിൽ ജോലി വാഗ്‌ദാനം ചെയ്‌ത് കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ട് പേരെ കിളിമാനൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തു. വെഞ്ഞാറമൂട് പുത്തയം സജി വിലാസത്തിൽ സജിമോൻ (39), കടയ്‌ക്കൽ മണലുവട്ടം പ്രസീദ് വിലാസത്തിൽ പ്രസീദ് (40) എന്നിവരാണ് പിടിയിലായത്. കടയ്‌ക്കൽ കാർഷിക സഹകരണ ബാങ്കിൽ മകന് ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് കിളിമാനൂർ മലയാമഠം സ്വദേശി തങ്കമണിയിൽ നിന്നും പ്രതികൾ ഇരുവരും ചേർന്ന് എട്ട് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

പണം നല്‍കിയ ശേഷം ഇരുവരെയും ബന്ധപ്പെടാൻ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് ബാങ്കിൽ അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്. തുടർന്ന് പണം നഷ്‌ടപ്പെട്ട സ്‌ത്രീ കിളിമാനൂർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാകുകയായിരുന്നു.

സുഹൃത്തുക്കളായ പ്രതികൾ ചേർന്ന് ഇത്തരത്തിൽ നിരവധി പേരിൽ നിന്ന് പണം തട്ടിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.