ETV Bharat / state

കിളികൊല്ലൂർ സ്റ്റേഷനിൽ സഹോദരങ്ങൾക്ക് മർദനം; സ്വമേധയ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍ - മനുഷ്യാവകാശ കമ്മിഷന്‍

കിളികൊല്ലൂർ സ്റ്റേഷനിലെത്തിയ സൈനികനെയും സഹോദരനെയും പൊലീസ് ഉദ്യോഗസ്ഥർ അതിക്രൂരമായി മർദിക്കുകയായിരുന്നു. ഇവർ പൊലീസിനെ ആക്രമിച്ചെന്ന പേരിൽ വ്യാജക്കേസും രജിസ്റ്റർ ചെയ്‌തിരുന്നു.

kilikollur police station attack  kilikollur police station attack against brothers  kilikollur police station  attack against brothers in police station  കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ  മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു  Human Rights Commission files Suo moto case  Human Rights Commission  Human Rights Commission kilikollur police station  മനുഷ്യാവകാശ കമ്മിഷന്‍  കിളികൊല്ലൂർ
കിളികൊല്ലൂർ സ്റ്റേഷനിൽ സഹോദരങ്ങൾക്ക് മർദനം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍
author img

By

Published : Oct 20, 2022, 3:59 PM IST

തിരുവനന്തപുരം: കിളികൊല്ലൂരില്‍ സഹോദരങ്ങളെ പൊലീസ് സ്റ്റേഷനില്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തത്. കൊല്ലം ജില്ല പൊലീസ് മേധാവി, പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അംഗം വി.കെ ബീനാകുമാരി ഉത്തരവിട്ടു.

സ്റ്റേഷനിലെത്തിയ സൈനികനും സഹോദരനുമാണ് പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടി വന്നത്. ഇവര്‍ പൊലീസിനെ ആക്രമിച്ചെന്ന പേരില്‍ ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഈ കേസ് വ്യാജമാണെന്ന് സെപ്ഷ്യല്‍ ബ്രാഞ്ച് കണ്ടെത്തുകയായിരുന്നു.

ഡിജിപിയുടെ നിര്‍ദേശപ്രകാരം ദക്ഷിണമേഖല ഡിഐജി ആര്‍.നിശാന്തിനി കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ മെറിന്‍ ജോസഫിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ ഗുരുതര വീഴ്‌ച കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോപണ വിധേയനായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.