തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ അനിശ്ചിതകാല നില്‍പ് സമരം നാളെ പുനരാരംഭിക്കും. നവംബര്‍ ഒന്നിന് സെക്രട്ടേറിയറ്റ് പടിക്കല്‍ കെജിഎംഒഎ നില്‍പ്പ് സമരം ആരംഭിച്ചിരുന്നു. പക്ഷേ സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് സമരം പിന്‍വലിച്ചു.
എന്നാല്‍ ഒരു മാസമായിട്ടും സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും സമരം പുനരാരംഭിക്കുന്നത്. രോഗി പരിചരണത്തെ ബാധിക്കാതെയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ ഡിഎംഒ - ഡിഎച്ച്എസ് ഓഫീസ് വരെയുള്ള സ്ഥാപനങ്ങളിലെ ഡോക്‌ടര്‍മാര്‍ പ്രതിഷേധത്തിന്‍റെ ഭാഗമാകും.
ശമ്പള പരിഷ്‌കരണത്തില്‍ ആനുപാതിക വര്‍ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവന്‍സുകളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നാരോപിച്ചാണ് സമര പ്രഖ്യാപനം.
also read: ആശ്വാസത്തോടെ കേരളം: 8 പേര്‍ക്ക് ഒമിക്രോണ്‍ നെഗറ്റീവ്
ഇക്കാര്യം ചൂണ്ടികാട്ടി ട്രെയിനിങ്ങുകള്‍, മീറ്റിങ്ങുകള്‍, വിഐപി ഡ്യൂട്ടി തുടങ്ങിയ സേവനങ്ങളില്‍ നിന്നും വിട്ടു നിന്നുകൊണ്ട് പ്രതിഷേധം തുടരുകയാണ്. ഇതോടൊപ്പം ഗാന്ധിജയന്തി ദിവസം തിരുവനന്തപുരത്തു സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാര സമരവും നടത്തി. നില്‍പ്പ് സമരത്തിലും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് കെജിഎംഒഎയുടെ തീരുമാനം.