ETV Bharat / state

ലോക്ക്ഡൗൺ; മുന്നറിയിപ്പുമായി ഡോക്‌ടർമാരുടെ സംഘടന

നിലവിൽ ഉള്ള ഡോക്‌ടർമാരുടെ ജോലിഭാരം കുറയ്ക്കാൻ കൂടുതൽ പേരെ ഉൾപ്പെടുത്തണമെന്നും ഡോക്‌ടർമാരുടെ അധ്വാനഭാരം കുറക്കണമെന്നും കെജിഎംഒഎ

kgmoa give suggestions to cm മുഖ്യമന്ത്രിക്ക് കെ.ജി.എം.ഒ.എയുടെ മുന്നറിയിപ്പ് കെ.ജി.എം.ഒ.എ
കെ.ജി.എം.ഒ.എ
author img

By

Published : Apr 6, 2020, 4:36 PM IST

തിരുവനന്തപുരം: ലോക്‌ഡൗൺ ഏപ്രിൽ 14 ന് അവസാനിപ്പിക്കുന്നത് സമൂഹ വ്യാപനത്തിന് വഴിയൊരുക്കുമെന്ന് സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയുടെ മുന്നറിയിപ്പ്. ആളുകൾ തമ്മിലുളള സമ്പർക്കം ഒഴിവാക്കാൻ നിയന്ത്രണങ്ങൾ തുടരണമെന്ന് ആവശ്യപ്പെട്ട് കെ.ജി.എം.ഒ.എ മുഖ്യമന്ത്രിക്ക് കത്തുനൽകി. പ്രതിരോധ പ്രവർത്തനങ്ങളിൽ നിലവിൽ ഉള്ളവരുടെ ജോലിഭാരം കുറയ്ക്കാൻ കൂടുതൽ ഡോക്‌ടർമാരെ ഉൾപ്പെടുത്തണമെന്നും കത്തിൽ നിർദേശിക്കുന്നു.

ചികിത്സ, ബോധവൽക്കരണം, വിവിധ തലങ്ങളിലുള്ള യോഗങ്ങൾ, ഫണ്ട് വിനിയോഗം തുടങ്ങി വലിയ അധ്വാന ഭാരമാണ് ഡോക്‌ടർമാർ കൊവിഡ് കാലത്ത് അനുഭവിക്കുന്നത്. ഡോക്‌ടർമാർക്ക് രോഗം ബാധിച്ചാൽ ചികിത്സ അവതാളത്തിലാകും. അതിനാൽ സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണം. മാസ്ക് അടക്കമുള്ള ഉപകരണങ്ങൾ പൂഴ്ത്തിവയ്ക്കുന്നത് തടയാനും ഡോക്‌ടർമാർക്കും പൊതുജനങ്ങൾക്കും ഇവ എത്തിച്ചു നൽകാനും നടപടിയെടുക്കണം. ഒ.പികളുടെ പ്രവർത്തനം നിയന്ത്രിക്കണമെന്നും പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ സൗകര്യമൊരുക്കണമെന്നും കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.