ETV Bharat / state

KFON Scam Opposition Demanded Investigation കെഫോൺ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം - കെ ഫോൺ

KFON Scam : കെഫോൺ പദ്ധതിയുടെ പേരിൽ നടത്തിയത് കോടികളുടെ അഴിമതിയെന്ന് റോജി എം ജോൺ എംഎല്‍എ

കെ ഫോൺ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം  കെ ഫോൺ അഴിമതി  KFON Scam  KFON project  Opposition Demanded Investigation in KFON Scam  KFON  റോജി എം ജോൺ  Roji M John  കെ ഫോൺ പദ്ധതി  കെ ഫോൺ
KFON Scam Opposition Demanded Investigation
author img

By ETV Bharat Kerala Team

Published : Sep 11, 2023, 5:49 PM IST

Updated : Sep 11, 2023, 6:36 PM IST

ടെണ്ടറിലും നടപടി ക്രമങ്ങളിലും വീഴ്‌ചയുണ്ടെന്ന് റോജി എം ജോൺ എംഎൽഎ

തിരുവനന്തപുരം: കെഫോൺ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം (KFON Scam Opposition Demanded Investigation). റോജി എം ജോൺ ആണ് സഭയിൽ അഴിമതി ആരോപണം ഉന്നയിച്ചത്. കെഫോൺ പദ്ധതിയുടെ പേരിൽ നടത്തിയത് കോടികളുടെ അഴിമതിയാണെന്ന് അദ്ദേഹം ആരോപിച്ചു.

1028 കോടി രൂപയുടെ പദ്ധതിക്ക് 1531 കോടി രൂപയ്‌ക്കാണ് കരാർ ഉറപ്പിച്ചതെന്നും ഇതുവഴി കോടികളുടെ നഷ്‌ടമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ടെണ്ടറിലും നടപടി ക്രമങ്ങളിലും വീഴ്‌ചയുണ്ട്. അശോക ബിൽഡ് കോണിനാണ് കരാർ നൽകിയത്. അവർ പ്രസാദിയോ കമ്പനിക്ക് ഉപകരാർ നൽകിയെന്നും ഇതിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും റോജി എം ജോൺ ആവശ്യപ്പെട്ടു.

ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക് ഇന്‍റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഞങ്ങൾ എതിരല്ല. എന്നാൽ മാസപ്പടിക്ക് ഞങ്ങൾ എതിരാണ്. ഇത്തരം പദ്ധതികളുടെ മറവിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തുന്നതിരെ ഞങ്ങൾ ശക്തമായ പ്രതിരോധം തീർക്കുമെന്നും റോജി എം ജോൺ എംഎൽഎ സഭയിൽ പറഞ്ഞു.

1028 കോടി രൂപയുടെ പദ്ധതിക്ക് 1531 കോടിയ്‌ക്ക് കരാർ ഉറപ്പിക്കുക വഴി കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നത്. നിലനിൽക്കുന്ന ഉത്തരവുകളും കീഴ്‌വഴക്കങ്ങളും നടപടി ക്രമങ്ങളും കാറ്റിൽപ്പറത്തി 1531 കോടി രൂപയ്‌ക്ക് ഈ കരാർ നൽകിയത് ആരുടെ താത്പര്യം സംരക്ഷിക്കാൻ വേണ്ടിയാണെന്നും റോജി എം ജോൺ എം എൽ എ ചോദിച്ചു.

കെഫോണില്‍ സര്‍ക്കാറിനോട് വിശദീകരണം തേടി സിഎജി: മൊബിലൈസേഷന്‍ ഫണ്ട് അനുവദിച്ചതില്‍ ഖജനാവിന് 36 കോടി രൂപയുടെ നഷ്‌ടമുണ്ടായതായി കണ്ടെത്തിയതിന് പിന്നാലെ കേരള സര്‍ക്കാറിന്‍റെ സ്വപ്‌ന പദ്ധതിയായ കെഫോണിനെ (KFON) കുറിച്ച് വിശദീകരണം തേടി സിഎജി (CAG -കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍). കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്‌ചര്‍ ലിമിറ്റഡിനോടാണ് (Kerala State Information Infrastructure Ltd) സിഎജി വിശദീകരണം തേടിയത്.

കെ ഫോണ്‍ KFON നടത്തിപ്പിനായി സര്‍ക്കാര്‍ ബെല്‍ കണ്‍സോര്‍ഷ്യത്തിന് പലിശ രഹിത മൊബിലൈസേഷന്‍ ഫണ്ടായിരുന്നു അനുവദിച്ചിരുന്നത്. ഇതിലൂടെ ഖജനാവിന് കോടികളുടെ നഷ്‌ടം ഉണ്ടായി എന്നാണ് സിഎജിയുടെ കണ്ടെത്തല്‍. കെ ഫോണിനായി 1531 കോടി രൂപയ്ക്കായിരുന്നു ടെന്‍ഡര്‍ ഉറപ്പിച്ചത്. ഇതില്‍ ഒരു വ്യവസ്ഥയും പാലിക്കാതെ 109 കോടി രൂപ അഡ്വാന്‍സായി നല്‍കിയെന്നും സിഎജി കണ്ടെത്തി.

അതേസമയം സംസ്ഥാനത്തുടനീളം ഫൈബര്‍ ശ്യംഖലയിലൂടെ അതിവേഗ ഇന്‍റര്‍നെറ്റ് കണക്ഷന്‍ എത്തിക്കാന്‍ ഉദ്ദേശിച്ചാണ് കെ ഫോൺ പദ്ധതി നടപ്പിലാക്കിയത്. 30,000 സര്‍ക്കാര്‍ ഓഫിസുകളിലും 14,000 വീടുകളിലും ആയിരുന്നു പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കെ ഫോണ്‍ കണക്ഷന്‍ നല്‍കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പട്ടിക പ്രകാരം ഓരോ നിയമസഭ മണ്ഡലത്തിലെ നൂറ് വീടുകളില്‍ ആദ്യഘട്ടത്തില്‍ കെ ഫോണ്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കി.

READ MORE: KFON Kerala CAG sought explanation കെഫോണില്‍ ഖജനാവിന് നഷ്‌ടം 36 കോടി; സര്‍ക്കാറിനോട് വിശദീകരണം തേടി സിഎജി

Last Updated : Sep 11, 2023, 6:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.