ETV Bharat / state

മനസില്‍ കര്‍ണികാരപ്പൂത്തിരി തെളിച്ച് വിഷുനിറവ്; നല്ലനാളിന്‍റെ ഐശ്വര്യ സമൃദ്ധിയിലേക്ക് കണി കണ്ടുണര്‍ന്ന് മലയാളി

രണ്ട് വർഷത്തിന് ശേഷമാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ഒന്നുമില്ലാതെ മലയാളി വിഷുക്കാലത്തെ വരവേൽക്കുന്നത്

keralite celebrate vishu  vishu festival  ഇന്ന് വിഷു  വിഷു ഐതിഹ്യം  കേരളത്തിന്‍റെ കാര്‍ഷികോത്സവം  വിഷു സങ്കല്‍പ്പം  vishnu news updates
വിഷു
author img

By

Published : Apr 15, 2022, 6:58 AM IST

Updated : Apr 15, 2022, 11:19 AM IST

വിഷുപ്പുലരിയില്‍ നല്ലനാളിന്‍റെ നിറവിലേക്ക് കണികണ്ടുണര്‍ന്ന് മലയാളി. മനസുകളില്‍ കൊന്നപ്പൂത്തിളക്കവുമായി ആഘോഷത്തിലാണ് ഏവരും. വിഷുവിനെ സവിശേഷമാക്കി കണിക്കാഴ്‌ചയും. ഓട്ടുരുളിയില്‍ കൃഷ്ണനും കണിവെള്ളരിയും നാളീകേരവും കാര്‍ഷിക വിഭവങ്ങളും ഫലങ്ങളും ഒരുക്കും. നിറനിലവിളക്കിന്‍റെ തെളിച്ചവും. ആ കണിക്കാഴ്‌ചയിലേക്ക് കണ്‍തുറക്കുമ്പോള്‍ വിടരുന്നത് നല്ല നാളേയ്ക്കുള്ള കൈത്തിരിവെട്ടം. സമൃദ്ധിയുടെ അടയാളങ്ങളായി സ്വര്‍ണവര്‍ണമാര്‍ന്ന കൊന്നപ്പൂവും കണിവെള്ളരിയും വീട്ടുവരാന്തകളില്‍ തൂങ്ങും. വിഭവസമൃദ്ധമായ വിഷുസദ്യയും കൈനീട്ടവും ശബ്‌ദ വര്‍ണ വിസ്‌മയങ്ങളും മാറ്റേകുമ്പോള്‍ എല്ലാം മറന്നുല്ലസിക്കാനുള്ള ദിനം.

വിഷു പുലരിയിൽ മലയാളി

കേരളത്തിന് കാര്‍ഷികോത്സവം:മലയാളിക്ക് വിളവെടുപ്പുത്സവമാണ് വിഷു. വേനലില്‍ പച്ചക്കറികൃഷി വിളവെടുക്കും കാലം. പാടത്തുനിന്ന് പറിച്ചവ കണിക്കാഴ്ചയില്‍ ഇടംപിടിക്കും.

വിഷു എന്നാല്‍ തുല്യം: വിഷു എന്നാല്‍ സമമായത് എന്ന് അര്‍ഥം. രാത്രിയും പകലും തുല്യമായ ദിവസമായി വിഷുവിനെ കണക്കാക്കുന്നു. സൂര്യന്‍ രാശിമാറുന്ന സംക്രാന്തികളിലെ പ്രധാനദിനമാണ് മഹാവിഷു എന്നും സങ്കല്‍പ്പം.

വിഷുവിന്‍റെ ഐതിഹ്യപ്പെരുമ: വിഷു സംബന്ധിയായി ഐതിഹ്യങ്ങള്‍ പലതുണ്ട്. നരകാസുരന്‍ ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിനമെന്നാണ് ഒന്ന്. കോട്ടയിലേക്ക് വെയിലടിച്ചപ്പോള്‍ സൂര്യനെ ഉദിക്കാന്‍ രാവണന്‍ അനുവദിച്ചില്ലെന്നും രാമന്‍റെ രാവണ വധത്തില്‍ പിന്നേയാണ് സൂര്യന്‍ നേരെ ഉദിച്ചതെന്നും അതാണ് വിഷുവെന്നും മറ്റൊരു സങ്കല്‍പ്പം.

ലോകത്തെ ഉലച്ച മഹാമാരിയില്‍ നിന്ന് വിടുത ല്‍നേടുമ്പോഴെത്തുന്ന വിഷു മലയാളിക്ക് ഏറെ സവിശേഷമാണ്. അതിജീവനത്തിന്‍റെ കരുത്തുമായാണ് ആഘോഷങ്ങളില്‍ മനസ്സുകള്‍ അണിചേരുന്നത്. പ്രതീക്ഷകളുടെ കര്‍ണികാരപ്പൂത്തിരി തെളിച്ച് നാളെകളിലേക്ക് ഉറ്റുനോക്കുകയാണ് മലയാളി. കൊന്നപ്പൂത്തെളിമയോടെ സ്നേഹം പുലര്‍ന്ന്, കൊഴിയാതെ സാഹോദര്യം എങ്ങും എന്നെന്നും വിളങ്ങട്ടെ.

ഇടിവി ഭാരതിന്‍റെ പ്രേക്ഷകര്‍ക്ക് സര്‍വൈശ്വര്യങ്ങളുടെ വിഷു ആശംസകള്‍

Last Updated : Apr 15, 2022, 11:19 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.