തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തര ഉത്‌പാദനത്തില്‍ 3.82 ശതമാനവും പൊതുവരുമാനത്തില്‍ 18.72 ശതമാനം ഇടിവ് ഉണ്ടായതായി ധനമന്ത്രി കെഎൻ ബാലഗോപാല്‍. 15-ാം നിയമസഭയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യു കമ്മി ഗണ്യമായി ഉയര്‍ന്നു. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ എല്ലാ പ്രഖ്യാപനങ്ങളും നടപ്പാക്കാനും മഹാമാരിയെ ചെറുത്ത് തോല്‍പ്പിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞ ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര നിലപാടുകളെ വിമര്‍ശിച്ച ബജറ്റില്‍ ജിഎസ്‌ടി നഷ്‌ടപരിഹാരം വൈകുന്നുവെന്ന് കെഎൻ ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രത്തിന്‍റെ ഡിവിസിബിള്‍ പൂളില്‍ നിന്നുള്ള വിഹിതം കുറഞ്ഞു വരുകയാണ്. കേന്ദ്രത്തിന്‍റെ അശാസ്‌ത്രീയ മാനദണ്ഡങ്ങളാണ് ഇതിന് കാരണമെന്നും ധനമന്ത്രി കെഎൻ ബാലഗോപാല്‍ ബജറ്റില്‍ ചൂണ്ടിക്കാട്ടി. കൊവിഡ് പ്രതിരോധത്തിന് ആറിന പരിപാടി പ്രഖ്യാപിച്ച ബജറ്റില്‍ 2800 കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്.