ETV Bharat / state

കേരള സര്‍വകലാശാല കലോത്സവം; സമകാലിക വിഷയങ്ങളുമായി പ്രച്ഛന്നവേഷ മത്സരം - fancy dress

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധവും എൻഡോസൾഫാൻ ദുരിതബാധിതരുടെ വേഷവും സമ്മാനാർഹമായി.

സമകാലിക വിഷയങ്ങളുമായി പ്രച്ഛന്നവേഷ മത്സരങ്ങൾ പ്രച്ഛന്നവേഷ മത്സരം കേരള സർവകലാശാല kerala youth fest fancy dress fancy dress പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം യുവജനോത്സവത്തിൽ
സമകാലിക വിഷയങ്ങളുമായി പ്രച്ഛന്നവേഷ മത്സരം
author img

By

Published : Mar 4, 2020, 3:49 AM IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രച്ഛന്ന വേഷമത്സരത്തിൽ ഒന്നാം സ്ഥാനം നേടി തോന്നയ്ക്കൽ എ.ജെ കോളജിലെ ലക്ഷ്മി ആർ കുമാർ. എൻഡോസൾഫാൻ ദുരിതബാധിതരുടെ കഥകൾ അവതരിപ്പിച്ച യൂണിവേഴ്സിറ്റി കോളജിലെ രണ്ടാം വർഷ ഇംഗ്ലീഷ് വിഭാഗം വിദ്യാർഥിനി ആര്യയും ലക്ഷ്മിക്കൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. ഭരണഘടനയെ നോക്കുകുത്തിയാക്കി ജാതി- മത വേർതിരിവ് സൃഷ്ടിച്ച ഭരണകൂട ഭീകരതക്കെതിരെ ലക്ഷ്മി ആർ കുമാർ കാര്യവട്ടം ഗവ.കോളജിലെ വേദി രണ്ടായ അലൻ കുർദിയിൽ നിറഞ്ഞാടി.

സമകാലിക വിഷയങ്ങളുമായി പ്രച്ഛന്നവേഷ മത്സരങ്ങൾ പ്രച്ഛന്നവേഷ മത്സരം കേരള സർവകലാശാല kerala youth fest fancy dress fancy dress പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം യുവജനോത്സവത്തിൽ
പ്രച്ഛന്നവേഷ മത്സരത്തിൽ എന്‍റോസൾഫാൻ ദുരിത ബാധിതരുടെ വേഷവുമായി ആര്യ

രാജ്യത്തെ എല്ലാ മതങ്ങളും ഒന്നാണെന്ന വിശ്വസിക്കുന്ന ഒരു വയോധികന്‍റെ വേഷമായിരുന്നു ലക്ഷിമിയുടേത്. കഴിഞ്ഞ വർഷം കേരള സർവകലാശാല യുവജനോത്സവത്തിൽ പ്രച്ഛന്ന വേഷമത്സരത്തിൽ ഗാന്ധിയുടെ വിധവയായ കസ്തൂർബാ ഗാന്ധിയെ അവതരിപ്പിച്ച് ലക്ഷ്മി രണ്ടാം സ്ഥാനം നേടിയിരുന്നു. എ.ജെ കോളജിലെ അവസാന വർഷ ബോട്ടണി ആന്‍റ് ബയോ-ടെക്നോളജിയിലെ വിദ്യാർഥിനിയാണ് ലക്ഷ്മി.

കേരള സര്‍വകലാശാല കലോത്സവം; സമകാലിക വിഷയങ്ങളുമായി പ്രച്ഛന്നവേഷ മത്സരം

എൻഡോ സൾഫാൻ ബാധിതരുടെ ജീവിതം അവതരിപ്പിച്ച് കൊണ്ടായിരുന്നു ആര്യ വേദി കൈയ്യടക്കിയത്. പ്രച്ഛന്നവേശത്തിന് പുറമെ കഥകളിക്കും ആര്യ ഒന്നാം സ്ഥാനം നേടി. മൂന്നാം തവണയാണ് ആര്യയ്ക്ക് പ്രച്ഛന്നവേശത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്. മുൻ വർഷത്തെക്കാൾ സമകാലിക വിഷയങ്ങൾ കൂടുതൽ ഉൾപ്പെടുത്തിയായിരുന്നു ഇത്തവണത്തെ പ്രച്ഛന്നവേശമൽസരങ്ങൾ മുഴുവനും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.