തിരുവനന്തപുരം: മെത്രാന്‍ കായല്‍ നികത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കി. മന്ത്രസഭ യോഗത്തിന്‍റേതാണ് തീരുമാനം. മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായ കമ്മിറ്റിയുടെ ശുപാര്‍ശയിലാണ് നടപടി. പത്തനംതിട്ടയില്‍ സാമുദായിക സംഘടനകള്‍ക്ക് ഭൂമി പതിച്ച് നല്‍കിയ കഴിഞ്ഞ സര്‍ക്കാരിന്‍റെ തീരുമാനവും റദ്ദാക്കി.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് കോട്ടയം കുമരകത്തുള്ള മെത്രാന്‍ കായല്‍ എന്നറിയപ്പെടുന്ന 400 ഏക്കര്‍ നിലം നികത്താന്‍ അനുമതി നല്‍കിയത്. ടൂറിസം പദ്ധതി ആരംഭിക്കാനായിരുന്നു നീക്കം. ഇതിനായി സ്വകാര്യ കമ്പനിക്കാണ് അനുമതി നല്‍കിയത്. യുഡിഎഫ് സര്‍ക്കാരിന്‍റെ അവസാന കാലത്ത് കൈക്കൊണ്ട തീരുമാനം വന്‍ വിവാദമായിരുന്നു.