തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേ സമയം ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വിവിധ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍: ഒക്‌ടോബര്‍ 15- പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്
ഒക്‌ടോബര്‍ 16: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്
ഒക്‌ടോബര്‍ 17: പത്തനംതിട്ട, ഇടുക്കി, മലപ്പുറം
കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴയാണ് ഉണ്ടായത്. പാലോട്, കല്ലറ, വിതുര, പേപ്പാറ, ഇടിഞ്ഞാർ, നെടുമങ്ങാട്, കല്ലാർ, ബ്രൈമൂർ മേഖലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു.