ETV Bharat / state

Kerala Weather Update : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട് - കാലാവസ്ഥ മുന്നറിയിപ്പ്

Kerala Weather Update : ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

Kerala weather report  Kerala Weather Update  Weather Update  കാലാവസ്ഥ അറിയിപ്പ്  കാലാവസ്ഥ മുന്നറിയിപ്പ്  കാലാവസ്ഥ
Kerala Weather Update
author img

By ETV Bharat Kerala Team

Published : Oct 29, 2023, 8:16 PM IST

തിരുവനന്തപുരം: കേരളത്തിൽ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഉയർന്ന തിരമാല ജാഗ്രത നിർദേശം അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

ഇടിമിന്നല്‍ മുന്‍കരുതലുകള്‍: ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടാലുടന്‍ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറേണ്ടതാണ്. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ മഴയ്‌ക്കൊപ്പം കാറ്റും ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ വീടുകളില്‍ ജനലുകളും വാതിലുകളും അടച്ചിടുകയും അതിനരികില്‍ നില്‍ക്കാതിരിക്കുകയും ചെയ്യുക.

ഇത്തരം സമയങ്ങളില്‍ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കുകയും ചെയ്യുക. കൂടാതെ ഇടിമിന്നലുണ്ടാകുന്ന സമയങ്ങളില്‍ ടെലിഫോണ്‍ ഉപയോഗം ഒഴിവാക്കാന്‍ ശ്രമിക്കണം. മഴയും ഇടിമിന്നലുമുണ്ടാകുന്ന സാഹചര്യങ്ങളില്‍ വൃക്ഷങ്ങള്‍ക്ക് ചുവട്ടില്‍ അഭയം പ്രാപിക്കരുത്.

മരച്ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ വാഹനത്തിനുള്ളില്‍ തുടര്‍ന്നാലും കയ്യും കാലും പുറത്തിടരുത്. സൈക്കിള്‍, ബൈക്ക്, ട്രാക്‌ടര്‍ എന്നിവയിലെ യാത്രകള്‍ പരമാവധി ഒഴിവാക്കണം.

കാറ്റില്‍ മറിഞ്ഞ് വീഴാന്‍ സാധ്യതയുള്ള വസ്‌തുക്കള്‍ കെട്ടിവയ്ക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക, ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക, പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം. ഇടിമിന്നല്‍ സമയത്ത് ജലാശയങ്ങളില്‍ കുളിക്കുന്നതിനോ മീന്‍ പിടിക്കുന്നതിനോ ഇറങ്ങാന്‍ പാടില്ല. ഇടിമിന്നലുള്ളപ്പോള്‍ ബോട്ടിന്‍റെ ഡെക്കില്‍ നില്‍ക്കരുത്. ഇടിമിന്നലുള്ളപ്പോള്‍ മൃഗങ്ങളെ തുറസായ സ്ഥലങ്ങളില്‍ കെട്ടിയിടരുത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.