ETV Bharat / state

Weather updates | സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും ; കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് - സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും

എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Weather update  Kerala Weather update  കേരളത്തിൽ കനത്ത മഴ  കേരള മഴ  മഴ മുന്നറിയിപ്പ്  കാലാവസ്ഥ മുന്നറിയിപ്പ്  സംസ്ഥാനത്ത് അതിതീവ്ര മഴ  മഴ  റെഡ് അലെർട്ട്  യെല്ലോ അലെർട്ട്  Red Alert  Yellow Alert  മൺസൂൺ പാത്തി  Monsoon season  സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും  ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും
author img

By

Published : Jul 6, 2023, 6:15 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് (06-07- 2023) കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (07-07-2023) കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 8 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മൺസൂൺ പാത്തി സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ട് മാറി സ്ഥിതി ചെയ്യുന്നതായും തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ പാത്തി നിലനിൽക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ പശ്ചിമ ബംഗാൾ വടക്കൻ ഒഡിഷയ്ക്ക്‌ മുകളിലായാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത്.

അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നേരിയ മഴയും മറ്റ് ജില്ലകളിൽ മിതമായ മഴയ്ക്കും, 55 കിമീ വേഗതയിൽ കാറ്റ് വീശിയടിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരുകയാണ്.

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. ഇന്ന് രാത്രി 11.30 വരെ 3.5 മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മഴക്കെടുതിയിൽ നാശനഷ്‌ടം : അതേസമയം വടക്കൻ ജില്ലകളിൽ മഴക്കെടുതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കനത്ത മഴയിൽ മീനച്ചിലാർ കരകവിഞ്ഞ് ഒഴുകിയതോടെ കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖല വെള്ളപ്പൊക്ക ദുരിതത്തിലായിരിക്കുകയാണ്. പടിഞ്ഞാറൻ മേഖലയിൽ പല ഭാഗത്തും വീടുകളിൽ ഉൾപ്പടെ വെള്ളം കയറിയിരിക്കുകയാണ്.

താഴത്തങ്ങാടി, ഇല്ലിക്കൽ, കുമ്മനം, ചെങ്ങളം, തിരുവാർപ്പ്, ആർപ്പൂക്കര, അയ്‌മനം പ്രദേശങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായിരിക്കുകയാണ്. കാസർകോട് ജില്ലയിൽ കനത്ത മഴയിൽ 61 വീടുകൾ ഭാഗികമായും നാല് വീടുകൾ പൂർണമായും തകർന്നു. ബുധനാഴ്‌ച മാത്രം ജില്ലയിൽ 17 വീടുകളാണ് തകർന്നത്. കാസർകോട് താലൂക്കിൽ 10, ഹൊസ്‌ദുർഗ് താലൂക്കിൽ അഞ്ച്, മഞ്ചേശ്വരം താലൂക്കിൽ രണ്ട് എന്നിങ്ങനെയാണ് ഇന്നലെ നാശനഷ്‌ടമുണ്ടായ വീടുകളുടെ കണക്ക്.

ALSO READ : Kottayam Rain | കരകവിഞ്ഞൊഴുകി മീനച്ചിലാർ ; കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖല വെള്ളപ്പൊക്ക ദുരിതത്തിൽ

പല ജില്ലകളിലും കടലാക്രമണവും രൂക്ഷമായിരിക്കുകയാണ്. അതേസമയം കടലാക്രമണം സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഓരോ ജില്ലയിലേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്തതായും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

കടലാക്രമണം രൂക്ഷമായ പൊന്നാനിയിൽ കടൽ ഭിത്തി നിർമിക്കാൻ ആവശ്യമായ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്നും ഇതിൽ ഉടൻ തന്നെ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.