ETV Bharat / state

Kerala Weather Update : സംസ്ഥാനത്ത് സെപ്റ്റംബർ 10 വരെ ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് - യെല്ലോ അലർട്ട് ഇന്ന്

Heavy rain in kerala : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട്. ശക്തമായ മഴയ്‌ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യത

heavy rain in kerala  kerala weather update  weather update  kerala weather  weather  heavy rain  yellow alert in kerala  rain in kerala  മഴ  കേരള കാലാവസ്ഥ മുന്നറിയിപ്പ്  കാലാവസ്ഥ മുന്നറിയിപ്പ്  കാലാവസ്ഥ മുന്നറിയിപ്പ് കേരളം  ശക്തമായ മഴയ്ക്ക് സാധ്യത  മഴയ്ക്ക് സാധ്യത  മഴ മുന്നറിയിപ്പ്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  യെല്ലോ അലർട്ട്  യെല്ലോ അലർട്ട് കേരള  യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ  മഴ  യെല്ലോ അലർട്ട് ഇന്ന്  ഇടിമിന്നൽ മുന്നറിയിപ്പ്
kerala weather update
author img

By ETV Bharat Kerala Team

Published : Sep 7, 2023, 9:44 AM IST

Updated : Sep 7, 2023, 4:19 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് സെപ്റ്റംബർ 10 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്(kerala weather update). മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു (heavy rain in kerala). പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് (yellow alert in kerala).

ശക്തമായ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. സെപ്‌റ്റംബർ 8, 9, 10 ദിവസങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സെപ്‌റ്റംബർ 8ന് യെല്ലോ അലർട്ടുള്ള ജില്ലകൾ : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം

സെപ്‌റ്റംബർ 9ന് യെല്ലോ അലർട്ടുള്ള ജില്ലകൾ : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

സെപ്‌റ്റംബർ 10ന് യെല്ലോ അലർട്ടുള്ള ജില്ലകൾ : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

കേരള തീരത്ത് രാത്രി 11.30 വരെ 1.5 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് നിർദേശമുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും കർശന നിർദേശം നൽകിയിട്ടുണ്ട്.

മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നതുവഴി പരസ്‌പരം കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാമെന്നും നിർദേശം നൽകിയിരുന്നു. ഇടിമിന്നലിന് സാധ്യതയുള്ളതിനാലും ജാഗ്രത പാലിക്കണം.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം : ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കഴിഞ്ഞ സെപ്റ്റംബർ 5ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (Low pressure in Bay of Bengal) അറിയിച്ചിരുന്നു. ഇതിന്‍റെ പ്രഭാവത്താല്‍ കേരളത്തില്‍ അഞ്ച് ദിവസം മഴ ലഭിക്കുമെന്നും മുന്നറിയിപ്പ് ഉണ്ടായിരുന്നു. വരുന്ന അഞ്ച് ദിവസം മിതമായതും ഇടത്തരം രീതിയിലുമുള്ള മഴ തുടരും എന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പ്.

സെപ്റ്റംബര്‍ അഞ്ച് മുതല്‍ സെപ്റ്റംബർ ഒമ്പതാം തിയതി വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചിരുന്നു (Rain will continue in Kerala). ഉയർന്ന തിരമാലയ്ക്കും‌ കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

Last Updated : Sep 7, 2023, 4:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.