തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന്(09/08/2021) ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വ(10/08/2021),ബുധന്‍(11/08/2021) ദിവസങ്ങളിലും ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.
Also Read: സാധാരണക്കാരൻ സ്‌ളോട്ടിന് പുറത്ത്, ലാഭം സ്വകാര്യൻമാർക്ക്... ഒരു വാക്‌സിൻ തട്ടിപ്പ് കഥ
64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തെക്ക്-പടിഞ്ഞാറന്‍, മധ്യ-പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നീ സമുദ്രഭാഗങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 70 കിലോമീറ്റർ വരെയും വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവിഭാഗം മുന്നറിയിപ്പ് നല്‍കി.
ശക്തമായ കാറ്റിന് സാധ്യതയുളളതിനാല്‍ ഈ ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും അധികൃതര്‍ അറിയിച്ചു.