തിരുവനന്തപുരം: കേരള വോളന്‍ററി യൂത്ത് ആക്ഷൻ ഫോഴ്സിന്റെ പഞ്ചായത്ത് തല പരിശീലകരുടെ പാസിങ് ഔട്ട് തിരുവനന്തപുരത്ത് നടന്നു. പ്രളയത്തിന്‍റെ പശ്ചാത്തലത്തിലാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ള സംസ്ഥാനത്തിന്‍റെ സന്നദ്ധസേനയ്ക്ക് സംസ്ഥാന യുവജനക്ഷേമ ബോർഡ് രൂപം നൽകിയത്. കേരളീയ യുവത്വത്തിന്റെ അടിത്തറ ശക്തമായ സാമൂഹ്യ പ്രതിബദ്ധതയാണെന്ന് സല്യൂട്ട് സ്വീകരിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.
പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അണിനിരന്ന യുവാക്കളെ ഉള്‍പ്പെടുത്തിയാണ് ഒരു ലക്ഷം പേർ ഉൾപ്പെട്ട സന്നദ്ധസേന രൂപീകരിച്ചത്. ഇവർക്ക് പഞ്ചായത്ത് തലത്തിൽ പരിശീലനം നൽകുന്നതിനാണ് തെരഞ്ഞെടുക്കപ്പെട്ട 405 പേർക്കാണ് തിരുവനന്തപുരത്ത് പ്രത്യേക പരിശീലനം നൽകിയത്. 18 മുതൽ 25 വരെ പ്രായമുള്ളവരാണ് സേനാംഗങ്ങൾ. കായിക പരിശീലനം, കുടിവെള്ള സംരക്ഷണം. പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമാർജനം എന്നിവയിലായിരുന്നു പരിശീലനം.