ETV Bharat / state

കേരള സർവകലാശാല യുവജനോത്സവം; മത്സരങ്ങൾ വൈകുന്നു - thiruvananthapuram

ആദ്യ ദിനമായ തിങ്കളാഴ്‌ച നടന്ന മത്സരങ്ങൾ അവസാനിച്ചത് ചൊവ്വാഴ്‌ച വെളുപ്പിന് 3.30ന്

കേരള സർവകലാശാല യുവജനോത്സവം  മത്സരങ്ങൾ വൈകുന്നു  തിരുവനന്തപുരം  യുവജനോത്സവം  youth festival  thiruvananthapuram  Matches start late
കേരള സർവകലാശാല യുവജനോത്സവം; മത്സരങ്ങൾ തുടങ്ങുന്നത് വൈകുന്നു
author img

By

Published : Mar 4, 2020, 3:14 AM IST

തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിന് തിങ്കളാഴ്‌ച തുടക്കമായി. രണ്ടാം ദിനത്തിൽ ഒമ്പത് വേദികളിലായി 39 മത്സരങ്ങൾ നടന്നു. പല മത്സരങ്ങളും രണ്ടര മണിക്കൂർ വൈകിയാണ് തുടങ്ങിയത്. മത്സരാർഥികൾ കൂടിയത് കാരണം പല മത്സരങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുന്നില്ല. ആദ്യ ദിവസമായ തിങ്കളാഴ്‌ച നടന്ന മത്സരങ്ങൾ അവസാനിച്ചത് ചൊവ്വാഴ്‌ച വെളുപ്പിന് മൂന്നരക്കാണ്.

കേരള സർവകലാശാല യുവജനോത്സവം; മത്സരങ്ങൾ തുടങ്ങുന്നത് വൈകുന്നു

തിരുവാതിര മത്സരത്തിലെ ഒന്നാം സ്ഥാനം നാല് കോളജുകൾ പങ്കിട്ടു. കരമന എൻ.എസ്.എസ് കോളജ്, മാർ ഇവാനിയസ് കോളജ് നാലാഞ്ചിറ, എസ്.എൻ വിമൺസ് കോളജ് കൊല്ലം, ആൾ സെയിന്‍റ്സ് കോളജ് തിരുവനന്തപുരം എന്നീ കോളജുകളാണ് വിജയികൾ. വിമൺസ് കോളജ് തിരുവനന്തപുരം, സ്വാതി തിരുനാൾ കോളജ്, സരസ്വതി കോളജ് വിളപ്പിൽ എന്നിവർ രണ്ടാം സ്ഥാനവും പങ്കിട്ടു. പെൺകുട്ടികളുടെ വിഭാഗം ഗസലിൽ ഒന്നാം സ്ഥാനം ആതിര മുരളി (വിമൺസ് തിരുവനന്തപുരം) ശ്രി നന്ദന (ആൾ സെയിന്‍റ്സ്) അമൃത (എസ്.എൻ കോളജ് കൊല്ലം) എന്നിവർ പങ്കിട്ടു. രണ്ടാം സ്ഥാനം ദിവ്യാഞ്ചന (മാർ ഇവാനിയസ്), സായ് മാളവിക (വിമൻസ് തിരുവനന്തപുരം), വർഷ എസ്. നായർ ( കാര്യവട്ടം ക്യാമ്പസ് ) എന്നിവരും കരസ്ഥമാക്കി.

ഗസൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ദേവാനന്ദ് (സ്വാതിതിരുനാൾ സംഗീത കോളജ്), സാരംഗ് സുനിൽ ( സരസ്വതി കോളജ് വിളപ്പിൽ) എന്നിവർ ഒന്നാം സ്ഥാനം നേടി. സൽചിം (എംജി കോളജ്), ആരോമൽ ഷാജി (മാർ ഇവാനിയസ്), രോഹിത് ചന്ദ്രൻ (യൂണിവേഴ്‌സിറ്റി തിരുവനന്തപുരം) എന്നിവർ രണ്ടാം സ്ഥാനം നേടി. വീണയിൽ ഒന്നാം സ്ഥാനം കൃതി എസ്. രാജും (എൻ.എസ്എസ് കോളജ് നിറമൻ കര) രണ്ടാം സ്ഥാനം ശ്രീഷ്‌മ എം.എസും (സ്വാതിതിരുനാൾ സംഗീത കോളജ്), അപർണ്ണ ജെ.എസും(എംജി കോളജ്) നേടി.

ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം രാധുൽ കൃഷ്‌ണയും (ഗവ: സംസ്‌കൃത കോളജ്) നീരജ് വി.എസും (സെന്‍റ് മൈക്കിൾ ചേർത്തല), വിഷ്‌ണു റാമും (മാർ ഇവാനിയസ്) സ്വന്തമാക്കി. രണ്ടാം സ്ഥാനം വിനിൽ ജെയും (സ്വാതിതിരുനാൾ) നേടി. പ്രച്ഛന്നവേഷത്തിൽ ആര്യ എച്ചും (യൂണിവേഴ്‌സിറ്റി കോളജ് തിരുവനന്തപുരം), ലക്ഷമി ആർ. കുമാറും (എ.ജെ കോളജ് തോന്നയ്ക്കൽ) ഒന്നാം സ്ഥാനം നേടി. ശ്രീദേവി എസ് (ടി.കെ മാധവൻ മെമ്മോറിയൽ കോളജ് ആലപ്പുഴ) രണ്ടാം സ്ഥാനം നേടി. കാർട്ടൂൺ മത്സരത്തിൽ വിവേക് രാധാകൃഷ്‌ണൻ (ഗവ: ലോ കോളജ് തിരുവനന്തപുരം) ഒന്നാം സ്ഥാനം നേടി. മാപ്പിളപ്പാട്ട് മത്സരത്തിൽ അഫ്‌ന ഷാനവാസ് (ഗവ: വിമൻസ് കോളജ് തിരുവനന്തപുരം) ഒന്നാം സ്ഥാനം സ്ഥാനം നേടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.