ETV Bharat / state

കേരള സര്‍വകലാശാല വിസി നിയമനം: ഗവര്‍ണര്‍ക്ക് വഴങ്ങി വിസി; സെനറ്റ് യോഗം ചേരാമെന്ന് അറിയിച്ചു

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കുന്നതുമായി ബന്ധപ്പെട്ട യോഗം വിളിക്കാമെന്ന് വിസി ഗവര്‍ണറെ അറിയിച്ചു.

kerala university vice chancellor appointment row  കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം  ഗവര്‍ണര്‍ക്ക് വഴങ്ങി വിസി  സെനറ്റ് യോഗം ചേരാമെന്ന് അറിയിച്ചു  സെനറ്റ് യോഗം ഉടൻ ചേരും  വൈസ് ചാന്‍സലര്‍ നിയമനം  വിസി നിയമനം  കേരള സര്‍വകലാശാല വിസി നിയമനം  യോഗം വിളിക്കാമെന്ന് വിസി ഗവര്‍ണറെ അറിയിച്ചു  സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കുന്ന  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ  വിസി വി പി മഹാദേവന്‍ പിള്ള  ഗവര്‍ണര്‍ക്ക് വഴങ്ങി വൈസ് ചാന്‍സലര്‍  kerala university vc appointment  VC VP Mahadevan Pillai  Governor Arif Muhammad Khan  Governor cm pinarayi vijayan issue  senate will meet today
കേരള സര്‍വകലാശാല വിസി നിയമനം: ഗവര്‍ണര്‍ക്ക് വഴങ്ങി വിസി; സെനറ്റ് യോഗം ചേരാമെന്ന് അറിയിച്ചു
author img

By

Published : Oct 1, 2022, 10:00 AM IST

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ കടുത്ത നിലപാടില്‍ വഴങ്ങി വിസി വി പി മഹാദേവന്‍ പിള്ള. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കുന്നതുമായി ബന്ധപ്പെട്ട യോഗം വിളിക്കാമെന്ന് വിസി ഗവര്‍ണറെ അറിയിച്ചു. ഈ മാസം 11ന് മുമ്പ് യോഗം വിളിക്കാമെന്നാണ് ഗവര്‍ണറെ അറിയിച്ചിരിക്കുന്നത്.

സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് പ്രതിസന്ധി രൂക്ഷമായത്. ഇതാവശ്യപ്പെട്ട് ഗവര്‍ണര്‍ വിസിക്ക് പല തവണ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് സെനറ്റും സിന്‍ഡിക്കേറ്റും അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ഗവര്‍ണര്‍ യുജിസി പ്രതിനിധിയേയും ഗവര്‍ണറുടെ പ്രതിനിധിയേയും ഉള്‍പ്പെടുത്തി സെര്‍ച്ച് കമ്മറ്റി രൂപീകരിക്കുകയും ചെയ്‌തു.

എന്നാല്‍ ഏകപക്ഷീയമായ ഈ നടപടി അംഗീകരിക്കില്ലെന്നാണ് സിന്‍ഡിക്കേറ്റ് നിലപാടെടുത്തത്. തീരുമാനിച്ച തീയതിക്ക് മുമ്പ് പ്രതിനിധിയെ നിശ്ചയിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനവും വിസി അംഗീകരിച്ചില്ല. ഇതിനെ തുടര്‍ന്നാണ് കടുത്ത നിലപാടിലേക്ക് നീങ്ങുമെന്ന് ചൂണ്ടികാട്ടി ഗവര്‍ണര്‍ നാലാമതും കത്ത് നല്‍കിയത്.

ചാന്‍സലര്‍ എന്ന അധികാരം ഉപയോഗിച്ച് സെനറ്റ് പിരിച്ചു വിടുമെന്ന മുന്നറിയിപ്പാണ് ഗവര്‍ണര്‍ നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് സെനറ്റ് യോഗം ഉടന്‍ ചേരാമെന്ന് വിസി ഗവര്‍ണറെ അറിയിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.