ETV Bharat / state

വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധിയും 6 മാസത്തെ പ്രസവാവധിയും, അനുവദിച്ച് ഉത്തരവിറക്കി കേരള സര്‍വകലാശാല - ആരോഗ്യ ശാസ്‌ത്ര സര്‍വകലാശാല

18 വയസിന് മുകളിലുളള വിദ്യാര്‍ഥിനികള്‍ക്കാണ് ആറ് മാസത്തെ പ്രസവാവധി അനുവദിച്ചുകൊണ്ടുളള ഉത്തരവ് കേരള സര്‍വകലാശാല പുറത്തിറക്കിയത്.

Kerala University grants six months maternity leave to students  Kerala University  maternity leave to students  കേരള സര്‍വകലാശാല  ആര്‍ത്തവ അവധി  പ്രസവ അവധി  തിരുവനന്തപുരം  സര്‍വകലാശാല
കേരള സര്‍വകലാശാല
author img

By

Published : Mar 7, 2023, 5:51 PM IST

Updated : Mar 7, 2023, 6:33 PM IST

തിരുവനന്തപുരം: വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി കേരള സര്‍വകലാശാല. 18 വയസിന് മുകളിലുളള വിദ്യാര്‍ഥിനികള്‍ക്ക് ആറ് മാസത്തെ പ്രസവാവധിയാണ് നല്‍കുക. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവ അവധി വിദ്യാര്‍ഥിനികള്‍ക്ക് അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് കേരള സര്‍വകലാശാലയുടെ തീരുമാനം വന്നത്.

പരീക്ഷ എഴുതാന്‍ ഓരോ സെമസ്റ്ററിലും 75 ശതമാനം ഹാജര്‍ വേണമെന്ന നിബന്ധന ആര്‍ത്തവാവധി പരിഗണിച്ച് 73 ശതമാനം ആക്കിയ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ആറ് മാസം വരെ പ്രസവ അവധി എടുത്ത് റീ അഡ്‌മിഷന്‍ എടുക്കാതെ കോളജില്‍ പഠനം തുടരാമെന്നും ഉത്തരവില്‍ പറയുന്നു. ഇതുസംബന്ധിച്ച മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച് അതത് കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് തന്നെ വിദ്യാര്‍ഥിനികള്‍ക്ക് തുടര്‍പഠനം നടത്താന്‍ അനുമതി നല്‍കാം.

ഇതിന് സര്‍വകലാശാലയുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും ഉത്തരവിലുണ്ട്. കേരള സര്‍വകലാശാല അഫിലിയേറ്റഡ് കോളജുകള്‍ക്കടകം ഇത് ബാധകമായിരിക്കും.

6 മാസത്തെ പ്രസവാവധി അനുവദിച്ച് ആരോഗ്യ സര്‍വകലാശാലയും: കേരള ആരോഗ്യ ശാസ്‌ത്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്കും ആറുമാസത്തെ പ്രസവാവധി അനുവദിച്ചു. സര്‍വകലാശാല ആസ്ഥാനത്ത് ചേര്‍ന്ന വാര്‍ഷിക സെനറ്റ് യോഗത്തിലാണ് തീരുമാനം. വൈസ് ചാന്‍സലര്‍ ഡോ മോഹന്‍ കുന്നുമ്മലിന്‍റെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

പ്രസവാവധി രണ്ടുമാസം അനുവദിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശമെങ്കിലും കുഞ്ഞിന്‍റെയും അമ്മയുടെയും ആരോഗ്യസംരക്ഷണത്തിനായി നാല് മാസം കൂടി സര്‍വകലാശാല അനുവദിക്കുകയായിരുന്നു. കൂടാതെ ആര്‍ത്തവ ദിനങ്ങളില്‍ അവധി നല്‍കുന്ന വിഷയം പരിശോധിക്കാന്‍ വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്‌തു. ആരോഗ്യ സര്‍വകലാശാലയിലെയും അഫിലിയേറ്റഡ് കോളജുകളിലെയും വിദ്യാര്‍ഥിനികള്‍ക്ക് പ്രസവാവധി ആറ് മാസം അനുവദിക്കുന്നതിനുളള അധികാരം അതത് കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കാണ്.

വിദ്യാര്‍ഥിനികള്‍ പ്രഗ്നന്‍സി സര്‍ട്ടിഫിക്കറ്റ് പ്രിന്‍സിപ്പലിന് സമര്‍പ്പിച്ചാല്‍ അവധി അനുവദിക്കാം. അവധി നല്‍കുന്നതും പിന്നീട് വിദ്യാര്‍ഥിനി ക്ലാസില്‍ പ്രവേശിക്കുന്നതും സംബന്ധിച്ച വിവരങ്ങള്‍ പ്രിന്‍സിപ്പല്‍ ആരോഗ്യ സര്‍വകലാശാല അധികൃതരെ അറിയിക്കണം.

എംജി സര്‍വകലാശാലയില്‍ രണ്ട് മാസം: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അടുത്തിടെ വിദ്യാര്‍ഥിനികള്‍ക്ക് രണ്ട് മാസത്തെ പ്രസവാവധി വരെ അനുവദിച്ചുളള തീരുമാനം വന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. അന്ന് കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍വകലാശാല ഇത്തരത്തില്‍ പരീക്ഷ എഴുതാന്‍ തടസം വരാത്ത രീതിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവാവധി അനുവദിച്ചത്.

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും ഡിഗ്രി, പിജി, ഇന്‍റഗ്രേറ്റഡ്, പ്രൊഫഷണല്‍ കോഴ്‌സുകള്‍ (നോണ്‍ ടെക്‌നിക്കല്‍) എന്നിവയിലെ 18 വയസ് തികഞ്ഞ വിദ്യാര്‍ഥിനികള്‍ക്കാണ് 60 ദിവസത്തെ പ്രസവാവധി നല്‍കുക. പ്രസവം കഴിഞ്ഞോ അതിനു മുന്‍പോ ഈ അവധി എടുക്കാമെന്നും എംജി സര്‍വകലാശാല അറിയിച്ചിരുന്നു. ഗര്‍ഭാലസ്യം, ഗര്‍ഭഛിദ്രം, ട്യൂബക്‌ടമി തുടങ്ങിയ സാഹചര്യങ്ങളില്‍ 14 ദിവസത്തെ അവധിയും സര്‍വകലാശാല അനുവദിക്കും.

പ്രസവാവധി സംബന്ധിച്ച ശുപാര്‍ശ സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ബിജു പുഷ്‌പന്‍, ഡോ. ജോസ്, ഡോ. ആര്‍ അനിത, ഡോ. എസ് ഷാജില ബീവി എന്നിവരടങ്ങിയ കമ്മിഷനാണ് സമര്‍പ്പിച്ചത്.

Last Updated : Mar 7, 2023, 6:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.