ETV Bharat / state

കേരള ട്രാവല്‍ മാര്‍ട്ട് പതിനൊന്നാം എഡിഷന്‍ മാർച്ച് 24 മുതൽ കൊച്ചിയിൽ - Willingdon Island

Kerala Travel Mart | കൊച്ചി വെല്ലിംഗ്‌ടണ്‍ ഐലന്‍ഡിലെ സാഗര,സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്‍ററാണ് പതിനൊന്നാം എഡിഷന്‍റെ വേദി

Kerala Travel Mart  kerala tourism  minister mohammed riyas  Kochi to host 11th Kerala Travel Mart in March  കേരള ട്രാവല്‍ മാര്‍ട്ട്  Willingdon Island  കേരള വിനോദസഞ്ചാര വകുപ്പ്
കേരള ട്രാവല്‍ മാര്‍ട്ട്
author img

By

Published : Nov 30, 2021, 10:27 PM IST

തിരുവനന്തപുരം : Kochi to host 11th Kerala Travel Mart in March 24 - കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ പതിനൊന്നാം എഡിഷന്‍ മാർച്ച് 24 മുതല്‍ 27 വരെ നടക്കും. കൊച്ചി വെല്ലിംഗ്‌ടണ്‍ ഐലന്‍ഡിലെ സാഗര,സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്‍ററാണ് പതിനൊന്നാം എഡിഷന് വേദിയാകുക. കേരളത്തിലേക്ക് കൂടുതല്‍ ടൂറിസം പദ്ധതികള്‍ ആകര്‍ഷിക്കാനാണ് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയും സംസ്ഥാന വിനോദസഞ്ചാര വകുപ്പും കേരള ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്നത്. ഇത്തവണ ആഭ്യന്തര നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് പരിപാടി സംഘടിപ്പിക്കുകയെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ALSO READ K Rail | 'കലാപക്കൊടി ഉയർത്തുന്നത് വികസന വിരോധികള്‍'; കെ റെയില്‍ സംസ്ഥാന വളര്‍ച്ചയ്‌ക്കെന്ന് മുഖ്യമന്ത്രി

കൊവിഡ് പശ്ചാത്തലത്തില്‍ വിദേശ സഞ്ചാരികള്‍ എത്തുന്നത് വൈകുമെന്ന വിലയിരുത്തലിലാണ് ആഭ്യന്തര നിക്ഷേപകര്‍ക്ക് മുന്‍തൂക്കം നല്‍കുന്നത്. വിനോദ സഞ്ചാര വകുപ്പ് പുതുതായി അവതരിപ്പിച്ച കാരവന്‍ ടൂറിസത്തിന് കൂടുതല്‍ പ്രധാന്യം നല്‍കും. ഒപ്പം അന്താരാഷ്ട്ര തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഉത്തരവാദിത്വ ടൂറിസത്തിനും പ്രാധാന്യം നല്‍കും. ഈ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപകരെ പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.