ETV Bharat / state

കെട്ടകാലത്തിന് നല്‍കാം വിട ; മലയാള മണ്ണിന് ഇന്ന് മനം നിറയെ തിരുവോണം - നീതിമാനായ അസുരചക്രവര്‍ത്തി മഹാബലി

വറുതിയുടെ കര്‍ക്കടകത്തിന് വിട നല്‍കി ചിങ്ങമാസമേകിയ പുത്തന്‍ പ്രതീക്ഷകളുടെ ഊര്‍ജത്താല്‍ മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്. പൂക്കളവും ഓണക്കളികളും പാട്ടുകളുമേകുന്ന സന്തോഷത്താല്‍ മനസ് നിറയെ ആഘോഷിക്കാം നമുക്ക് ഈ ഓണം

kerala thiruvonam day celebration  kerala thiruvonam day  തിരുവോണം  മലയാള മണ്ണിന് ഇന്ന് മനം നിറയെ തിരുവോണം  മലയാളികള്‍ ഓണം  തിരുവോണം  നീതിമാനായ അസുരചക്രവര്‍ത്തി മഹാബലി  kerala old king Mahabali
കെട്ടകാലത്തിന് നല്‍കാം വിട ; മലയാള മണ്ണിന് ഇന്ന് മനം നിറയെ തിരുവോണം
author img

By

Published : Sep 8, 2022, 8:14 AM IST

ഇന്ന് അത്തം പത്ത്, തിരുവോണം. കള്ളക്കര്‍ക്കടക്കം മാത്രമല്ല, മഹാമാരിയും പ്രളയവും വരുത്തിയ വറുതിയില്‍ നിന്നുള്ള മോചനംകൂടി ആയാണ് മലയാളി ഇത്തവണ സമൃദ്ധിയുടെ തിരുവോണ നാളിനെ വരവേല്‍ക്കുന്നത്. ഇക്കാര്യം പ്രതിഫലിപ്പിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന, വിദ്യാലയങ്ങളിലും കലാലയങ്ങളിലും വീട്ടിലും നാട്ടിലും മുന്‍പെങ്ങുമില്ലാത്ത വിധമുള്ള ആവേശക്കാഴ്‌ചകള്‍. ദുരിതങ്ങള്‍ ഒന്നൊന്നായി, കേരളനാടിനെ വിടാതെ വരിഞ്ഞുമുറുക്കിയെങ്കിലും സങ്കടയോര്‍മകള്‍ എല്ലാം മാറ്റിവച്ച് ആനന്ദത്തിലേക്ക് ആനയിക്കുകയാണ് നമ്മളെ ഈ പൂക്കളോത്സവം. അതുകൊണ്ടുതന്നെ മലയാളിയുടെ ഇത്തവണത്തെ ഓണം, അക്ഷരാര്‍ഥത്തില്‍ 'കാണം വിറ്റും ഓണം ഉണ്ണണം' എന്ന പഴമൊഴി സാര്‍ഥകമാക്കുകയാണ്.

മലയാളികളുടെ ജനാധിപത്യോത്സവം: വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തിയ, കേരളം ഭരിച്ചിരുന്ന നീതിമാനായ അസുരചക്രവര്‍ത്തി മഹാബലി, തന്‍റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണ നാളെന്നാണ് ഐതിഹ്യം. ഓണവുമായി ബന്ധപ്പെട്ട് പല കഥകള്‍ 'എയറില്‍' ഉണ്ടെങ്കിലും വിളവെടുപ്പിന്‍റെ ഉത്സവം കൂടിയാണിത്. വര്‍ഗീയതയുടെ പേരില്‍ അനുദിനം രാജ്യത്ത് സംഘര്‍ഷങ്ങളും കൊലപാതകങ്ങളും വരെ നടക്കുമ്പോള്‍ ജാതി, മത ഭേദമന്യേ മലയാളി മുന്നോട്ടുവയ്‌ക്കുന്ന ജനാധിപത്യോത്സവം കൂടിയാണ് അത്തം മുതല്‍ തുടങ്ങുന്ന തിരുവോണം.

ഒത്തുകൂടിയും കളിപറഞ്ഞും പൂക്കളമിട്ടും ഊഞ്ഞാലിട്ടും പുത്തന്‍കോടിയുടെ സുഗന്ധം പടര്‍ത്തിയും മധുരമനോഹര നിമിഷങ്ങള്‍ സമ്മാനിക്കുന്ന ദിനം കൂടിയാണിത്. അസുര രാജാവിനെ പൂണൂല്‍ ധരിപ്പിച്ചും തൂവെള്ള ഉടല്‍ നല്‍കിയും ബ്രാഹ്‌മണവത്‌കരിക്കാനുള്ള നീക്കം സജീവമാണ്. അത്തരം ശക്തികളെ അടുപ്പിക്കാതെ, മഹാബലിയുടെ ഭരണകാലത്തെ അനുമസ്‌മരിപ്പിക്കുന്ന ഒരുമയോത്സവം ശക്തിപ്പെടുത്തുന്ന കാഴ്‌ചയാണ് മാമലകള്‍ക്കും അപ്പുറത്ത്, മരതക പട്ടുടുത്ത മലയാള നാട്ടില്‍ കാണുന്നത്. ഇനിയും ആകസ്‌മികമായി സംഭവിച്ചേക്കാവുന്ന ദുരവസ്ഥകളെ മറികടക്കാനുള്ള ശുഭാപ്‌തിവിശ്വാസവും നിശ്‌ചയാര്‍ഢ്യവും ആവോളം ശേഖരിക്കാനുള്ള അവസരം കൂടിയായാണ് ഈ നല്ല നാളിനെ മലയാളികള്‍ കാണുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.