തിരുവനന്തപുരം: തലസ്ഥാന നഗരിയിലേക്ക് വരുമ്പോൾ ഒറ്റ ആഗ്രഹം മാത്രമേ മനസിലുള്ളൂ... എങ്ങനെയെങ്കിലും ഒന്നാം സ്ഥാനത്ത് എത്തണം. ജൂനിയർ ഗേൾസ് വിഭാഗം 400 മീറ്റർ മത്സരയിനത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്യുമ്പോൾ പ്ലസ് വൺ വിദ്യാർഥിയായ ആൻഡ്രിസ മാത്യുവിന് നന്ദി പറയാനുള്ളത് ഇത്രയും കാലം തന്നെ സ്നേഹിച്ചു പ്രോത്സാഹനം നൽകിയ പപ്പയോടും മമ്മയോടും പ്രിയ സഹോദരങ്ങളോടുമാണ്. ഒപ്പം ഏഴാം ക്ലാസ് മുതൽ തന്നെ പരിശീലിച്ചുപോരുന്ന പ്രിയപ്പെട്ട കോച്ചിനോടും.
എസ്.എച്ച്.ജി.എച്ച്.എസ് ഭരണങ്ങാനം സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ആൻഡ്രിസ മാത്യു. കോട്ടയം ജില്ലയെ പ്രതിനിധീകരിച്ചാണ് മത്സരിക്കുന്നതെങ്കിലും സ്വദേശം കണ്ണൂർ ഇരിട്ടിയിലാണ്.