തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ ഈ വർഷത്തെ വിഷു ബംപർ ഫലം പ്രഖ്യാപിച്ചു. VE 475588 എന്ന നമ്പർ ടിക്കറ്റിനാണ് 12 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലെ തിരൂരിൽ M 5087 ഏജൻസിയിൽ നിന്നും ആദർശ് എന്ന ഏജന്‍റ് വില്‍പന നടത്തിയ ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്. അതേസമയം ഭാഗ്യശാലിയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
ഏജൻസി കമ്മീഷനായ 10 ശതമാനവും 30 ശതമാനം മറ്റ് നികുതികളുമടക്കം 40 ശതമാനം കഴിഞ്ഞുള്ള തുകയാണ് ഒന്നാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് ലഭിക്കുക. രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്കാണ് ലഭിക്കുന്നത്. VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218 എന്നീ നമ്പറുകളാണ് രണ്ടാം സമ്മാനത്തിന് അർഹമായത്.
മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം ആറുപേർക്ക് ലഭിക്കും. VA 214064, VB 770679, VC 584088, VD 265117, VE 244099, VG 412997 എന്നീ നമ്പറുകളാണ് മൂന്നാം സമ്മാനത്തിന് അർഹമായത്. 5 ലക്ഷം വീതം ആറ് പേർക്കാണ് നാലാം സമ്മാനം. VA 714724, VB 570166, VC 271986, VD 533093, VE 453921, VG 572542 എന്നീ നമ്പറുകളാണ് നാലാം സമ്മാനത്തിന് അർഹമായ നമ്പറുകൾ. രണ്ട് ലക്ഷം രൂപ വീതം ആറ് പേർക്കാണ് അഞ്ചാം സമ്മാനം. VA 359107, VB 125025, VC 704607, VD 261086, VE 262870, VG 262310 എന്നീ നമ്പറുകളാണ് അഞ്ചാം സമ്മാനത്തിന് അർഹമായത്. ബുധനാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു നറുക്കെടുപ്പ്. ഇത്തവണ 300 രൂപയായിരുന്നു വിഷു ബംപർ ടിക്കറ്റിന്‍റെ വില. 42 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. നേരത്തെ 10 കോടി രൂപയായിരുന്നു വിഷു ബംപറിന്‍റെ ഒന്നാം സമ്മാനത്തുക.
ഇക്കഴിഞ്ഞ ജനുവരിയില്‍ സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്‌മസ്- പുതുവത്സര ബംപര്‍ ടിക്കറ്റിന്‍റെ നറുക്കെടുപ്പും നടന്നിരുന്നു. അന്ന് XD 236433 എന്ന നമ്പറിനായിരുന്നു 16 കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചത്. പാലക്കാട് സ്വദേശിയായ മധുസൂദനന്‍ എന്ന ലോട്ടറി ഏജന്‍റാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റിരിക്കുന്നത്. മാത്രമല്ല ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സമ്മാന തുക കൂടിയായിരുന്നു ക്രിസ്‌മസ് ബംപറിന്. അതേസമയം ഓണം ബംപറാണ് ഏറ്റവും ഉയര്‍ന്ന സമ്മാന തുക ലഭിക്കുന്ന ലോട്ടറി.
ക്രിസ്‌മസ്- പുതുവത്സര ബംപര്‍ ടിക്കറ്റ് വില്‍പ്പനയില്‍ വലിയ വര്‍ധനവായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ആറ് പരമ്പരകളിലായിരുന്നു ടിക്കറ്റ് പുറത്തിറക്കിയിരുന്നതെങ്കില്‍ കഴിഞ്ഞതവണ പത്ത് പരമ്പരകളായി ടിക്കറ്റ് പുറത്തിറക്കി. ഒരു കോടി രൂപ വീതം പത്ത് നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ, നാലാം സമ്മാനം 5000, അഞ്ചാം സമ്മാനം 3000, ആറാം സമ്മാനം 2000, ഏഴാം സമ്മാനം 1000 എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങള്‍.
ധനമന്ത്രി കെ.എന്‍.ബാലഗോലിന്‍റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്താണ് ക്രിസ്‌മസ്- പുതുവത്സര ബംപര്‍ നറുക്കെടുപ്പുകള്‍ നടന്നത്. ക്രിസ്‌മസ് പുതുവത്സര ബംപറിനായി അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളില്‍ 32.43,908 ടിക്കറ്റുകളാണ് വിറ്റഴിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം.