ETV Bharat / state

52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു - JOJU GEORGE

ബിജു മേനോനും ജോജു ജോര്‍ജും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു, മികച്ച നടി രേവതി, മികച്ച സംവിധായകൻ ദിലീഷ് പോത്തന്‍

ചലച്ചിത്ര അവാർ‍ഡുകള്‍  52 മത് സംസ്ഥാന ചലച്ചിത്ര അവാർ‍ഡുകള്‍  KERALA  STATE FILM AWARDS  TRIVANDRUM  മികച്ച നടി രേവതി  മികച്ച സംവിധായകൻ  ദിലീഷ് പോത്തന്‍  തിരുവനന്തപുരം  ജോജു ജോര്‍ജ്  ബിജു മേനോൻ  മുഖ്യമന്ത്രി  പിണറായി വിജയന്‍  കെപി കുമാരൻ  ജെസി ഡാനിയേല്‍ പുരസ്ക്കാരം  ജെ സി ഡാനിയേല്‍ പുരസ്‌കാരം  BIJU MENON  JOJU GEORGE  REVATHI
52-മത് സംസ്ഥാന ചലച്ചിത്ര അവാർ‍ഡുകള്‍ വിതരണം ചെയ്‌തു
author img

By

Published : Sep 24, 2022, 8:18 PM IST

Updated : Sep 24, 2022, 9:13 PM IST

തിരുവനന്തപുരം : 52-ാമത് സംസ്ഥാന ചലച്ചിത്ര അവാർ‍ഡുകള്‍ തിരുവനന്തപുരത്ത് വിതരണം ചെയ്‌തു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാ‍ർഡുകള്‍ വിതരണം ചെയ്‌തു. സിനിമയെ ഉന്നതമായ കലാരൂപം എന്ന നിലയില്‍ സമീപിച്ചുകൊണ്ട് അതിന്‍റെ വളര്‍ച്ചയ്ക്ക് പ്രോത്സാഹനം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അവാര്‍ഡ് വിതരണം ചെയ്‌ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു

അരനൂറ്റാണ്ടുകാലത്തെ സംസ്ഥാന സര്‍ക്കാരിന്‍റെ ഉന്നതമായ സിനിമ അവാര്‍ഡ് മലയാള സിനിമയ്ക്ക് പ്രചോദനമായിട്ടുണ്ട്. സിനിമ കേവലം വിനോദത്തിനുള്ള ഉപാധി മാത്രമല്ല ഉദാത്തമായ ഒരു കലയും ശക്തമായ ഒരു മാധ്യമവുമാണ്. ഡിജിറ്റല്‍ വ്യാപനത്തിന്‍റെ ഈ കാലഘട്ടത്തില്‍ സിനിമയുടെ എല്ലാ മേഖലകളിലും പെണ്‍കുട്ടികളുടെയും സ്‌ത്രീകളുടെയും സാന്നിധ്യം ശ്രദ്ധേയമാണെന്നും അത് ഇനിയും ഉയരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ കെ.പി.കുമാരനും ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറും ഏറ്റുവാങ്ങി. മികച്ച നടനുള്ള അവാര്‍ഡ് ബിജു മേനോനും, ജോജു ജോര്‍ജും ചേർന്ന് സ്വീകരിച്ചു. മികച്ച നടി രേവതി, മികച്ച സംവിധായകന്‍ ദിലീഷ് പോത്തന്‍ എന്നിവരും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. 50 ഓളം അവാര്‍ഡ് ജേതാക്കള്‍ ചടങ്ങിൽ പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു.

ചലച്ചിത്ര ആസ്വാദകരുടെയും സിനിമ പ്രവര്‍ത്തകരുടെയും നിറ സാന്നിധ്യത്തിലായിരുന്നു അവാര്‍ഡ് വിതരണം. മെയ്‌ 27നാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഓഗസ്‌റ്റ് 3ന് പുരസ്‌കാര വിതരണം നടത്തണമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ശക്തമായ മഴയെ തുടര്‍ന്ന് ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു.

Last Updated : Sep 24, 2022, 9:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.