ETV Bharat / state

Kerala State Film Award Ceremony : സിനിമ ദുരുപയോഗം ചെയ്യപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് മുഖ്യമന്ത്രി ; ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു - വിന്‍സി അലോഷ്യസ്

Alencier Controversial speech ആണ്‍ കരുത്തുള്ള മുഖ്യമന്ത്രിയുള്ള നാട്ടില്‍ ആൺ കരുത്തുള്ള പ്രതിമ നൽകണമെന്നും പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും അലന്‍സിയര്‍

kerala state film award  film award ceremony  kerala state film award  CM Pinarayi Vijayan  Rekha  Nanpakal Nerathu Mayakkam  Alencier Controversial speech  സിനിമ  മുഖ്യമന്ത്രി  ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങളില്‍  അലന്‍സിയര്‍  വിന്‍സി അലോഷ്യസ്  ദി കേരള സ്‌റ്റോറി
Film Awards Ceremony
author img

By ETV Bharat Kerala Team

Published : Sep 14, 2023, 11:05 PM IST

സിനിമ ദുരുപയോഗം ചെയ്യപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : തലസ്ഥാനത്തെ നിശാഗന്ധിയിൽ നടന്ന പുരസ്‌കാര ദാന ചടങ്ങില്‍ കൗതുകമുള്ള കാഴ്‌ചകളായിരുന്നു അരങ്ങേറിയത്. സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിൽ ദി കേരള സ്‌റ്റോറി (The Kerala Story) അടക്കമുള്ള സിനിമകളെ മുഖ്യമന്ത്രി (CM Pinarayi Vijayan) വിമര്‍ശിച്ചു. പുരസ്‌കാര നിറവില്‍ വികാരാധീനയായാണ് മികച്ച നടിക്കുളള അംഗീകാരം നേടിയ വിന്‍സി അലോഷ്യസ് (Vincy Aloshious) സംസാരിച്ചത് (Kerala State Film Award Ceremony).

സിനിമ എന്ന ജനകീയ മാധ്യമം ദുരുപയോഗം ചെയ്യപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. കേരളത്തിന്‍റേതെന്ന് പറഞ്ഞ് സംസ്ഥാനത്തിന്‍റേത് അല്ലാത്ത സിനിമ നിർമ്മിക്കുന്നുവെന്ന് 'ദി കേരള സ്‌റ്റോറി'യെ വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ദുർമന്ത്രവാദം ഉൾപ്പടെ വാഴ്ത്തപ്പെടുന്ന സിനിമകൾ ഉണ്ടാക്കുന്നുണ്ട്. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ അന്ധകാരം പരത്തുകയാണോ എന്ന് സംശയിക്കാം. നാടിനെയും കാലത്തിനെയും മുൻപോട്ട് നയിക്കുന്ന മാധ്യമമാണ് സിനിമയെന്നും മതസ്‌പർദ്ധയുണ്ടാക്കാനും സമുദായിക ചേരി തിരിവ് ഉണ്ടാക്കാനും ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുരോഗമനപരമായ രാഷ്ട്രീയ വീക്ഷണവും സ്ത്രീപക്ഷ വീക്ഷണവും ജെസി ഡാനിയേൽ പുരസ്‌കാരം നേടിയ ടി വി ചന്ദ്രന്‍റെ സിനിമകളുടെ പ്രത്യേകതയാണെന്നും എന്നും നല്ല സിനിമയ്‌ക്കൊപ്പം നിലകൊള്ളാൻ ശ്രമിക്കുന്ന നടനാണ് മികച്ച നടനുള്ള അവാർഡ് നേടിയ മമ്മൂട്ടിയെന്നും മുഖ്യമന്ത്രി അഭിനന്ദിച്ചു. കൂടെ നൻ പകൽ നേരത്ത് മയക്കം സിനിമയെയും, മഹേഷ്‌ നാരായണനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

അതേസമയം, മറുപടി പ്രസംഗത്തിൽ കണ്ണ് നിറഞ്ഞായിരുന്നു മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ വിൻസി അലോഷ്യസ് സംസാരിച്ചത്. സ്വപ്‌നസാഫല്യ നിമിഷം എന്നായിരുന്നു വിന്‍സിയുടെ പ്രതികരണം. 'രേഖ'(Rekha) എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു വിന്‍സിക്ക് പുരസ്‌കാരം ലഭിച്ചത്.

ജീവിതത്തിലെ പ്രധാനപ്പെട്ട സിനിമയായിരുന്നു 'നന്‍പകല്‍ നേരത്ത് മയക്ക'മെന്ന് (Nanpakal Nerathu Mayakkam) ലിജോ ജോസ് പെല്ലിശ്ശേരിയും തന്‍റെ സംഗീതം തനിക്കുവേണ്ടി നിരന്തരം സംസാരിക്കുന്നുവെന്ന് മികച്ച സംഗീതസംവിധായകന് അവാർഡ് ലഭിച്ച എം ജയചന്ദ്രനും പറഞ്ഞു. മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് വേണ്ടി ലിജോ ജോസ് പെല്ലിശ്ശേരി മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. അവാർഡ് പ്രഖ്യാപനത്തിനുശേഷം ഉയർന്നുവന്ന വിവാദങ്ങൾക്ക് മറുപടിയെന്നോണം അർഹരായവരെല്ലാം പുരസ്‌കാര പട്ടികയിലില്ലെങ്കിലും അനർഹർ ആരും ഇടം നേടിയിട്ടില്ലെന്ന് ചലചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ പറഞ്ഞു.

അലന്‍സിയറിന്‍റെ വിവാദ പരാമര്‍ശം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തില്‍ വിവാദ പരാമര്‍ശവുമായി നടന്‍ അലന്‍സിയര്‍ (Alencier Controversial speech). ആണ്‍ കരുത്തുള്ള മുഖ്യമന്ത്രിയുള്ള നാട്ടില്‍ ആൺ കരുത്തുള്ള പ്രതിമ നൽകണമെന്നും പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും അലന്‍സിയര്‍ പറഞ്ഞു. സ്പെഷ്യൽ ജൂറി അവാർഡിന് (Special Jury Award) സ്വർണം പൂശിയ പുരസ്‌കാരം തരണമെന്നും 25000 രൂപ മാത്രം നൽകി അപമാനിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം അലന്‍സിയറിന് ലഭിച്ചിരുന്നു. ആണ്‍ രൂപമുള്ള ശില്‍പം ഏറ്റുവാങ്ങുന്നതിന്‍റെ അന്ന് അഭിനയം നിര്‍ത്തുമെന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം അലന്‍സിയര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.