തിരുവനന്തപുരം: നിയമസഭയുടെയും നിയമസഭാംഗങ്ങളുടെയും അന്തസ് ഹനിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം അവതാരകരുടെയോ മാധ്യമങ്ങളുടെയോ ഭാഗത്തു നിന്നുണ്ടാകരുതെന്ന് സ്പീക്കര്‍ എം.ബി.രാജേഷ്. വിമര്‍ശനമാകാം, പക്ഷേ അധിക്ഷേപം പാടില്ല. അധിക്ഷേപത്തെ ഗൗരവമായി കാണും. സഭയുടെ അന്തസ് കാത്തു സൂക്ഷിക്കുക എന്ന ഉത്തരവാദിത്തം മാധ്യമങ്ങള്‍ പൂര്‍ത്തീകരിക്കുന്നില്ലെങ്കില്‍ ബുദ്ധിമുട്ടുണ്ടാകും.
ALSO READ ജനപക്ഷത്ത് നില്‍ക്കണം, പൊലീസ് ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി
നിയമസഭാംഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തില്‍ ഒരു ദൃശ്യമാധ്യമ അവതാരകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചെയറിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം പരിശോധിക്കാനാകു. വിഷയത്തില്‍ ചാനല്‍ അവതാരകന്‍ തന്നെ ക്ഷമാപണം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പരമാര്‍ശങ്ങള്‍ സഭയുടെ അന്തസ് ഹനിക്കുന്നതാണെന്ന് അദ്ദേഹത്തിനെ ആരെങ്കിലും ഉപദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാകാമത്. നിയമസഭയെ പരമാര്‍ശിക്കുമ്പോള്‍ അന്തസുള്ള ഭാഷ ഉപയോഗിക്കണമെന്നും സ്‌പീക്കര്‍ പറഞ്ഞു.