ETV Bharat / state

Silver Line | പദ്ധതിക്കായി ഏറ്റെടുക്കേണ്ടത് 1074.19 ഹെക്ടര്‍ സ്വകാര്യ ഭൂമി

കെ റെയില്‍ കോര്‍പ്പറേഷന് വേണ്ടി സിസ്ട്ര എന്ന സ്വകാര്യ സ്ഥാപനമാണ് ഡിപിആര്‍ തയ്യാറാക്കിയത്

കേരളം സില്‍വര്‍ ലൈന്‍ പദ്ധതി  Semi High Speed Rail  kerala latest news  കെ റെയില്‍ വാർത്തകള്‍  kerala k rail project
സില്‍വര്‍ ലൈന്‍
author img

By

Published : Dec 29, 2021, 2:16 PM IST

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിക്കായി ഏറ്റെടുക്കേണ്ടത് 1074.19 ഹെക്ടര്‍ സ്വകാര്യ ഭൂമിയെന്ന് ഡിപിആര്‍. പദ്ധതിക്കായി ആകെ 1222.45 ഹെക്ടര്‍ ഭൂമിയാണ് ആവശ്യമായി വരിക. ഇതില്‍ 107.98 ഹക്ടര്‍ സര്‍ക്കാര്‍ ഭൂമിയും റെയില്‍വേയുടെ കൈവശമുള്ള 44.28 ഹെക്‌ടർ ഭൂമിയും പദ്ധതിക്കായി വിനിയോഗിക്കേണ്ടി വരുമെന്നാണ് നിലവിലെ കണക്ക് കൂട്ടല്‍.

കെ റെയില്‍ കോര്‍പ്പറേഷന് വേണ്ടി സിസ്ട്ര എന്ന സ്വകാര്യ സ്ഥാപനമാണ് ഡിപിആര്‍ തയ്യാറാക്കിയത്. ഒരു വര്‍ഷം മുമ്പ് നല്‍കിയ ഡിപിആറിലാണ് പദ്ധതിക്കായി ആവശ്യമുള്ള സ്ഥലം സംബന്ധിച്ച് വിശദമായി വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ റെയില്‍വേ സംവിധാനം ഇവിടുത്തെ ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോള്‍ അപര്യാപ്‌തമാണെന്ന് ഡിപിആറില്‍ വ്യക്തമാക്കുന്നുണ്ട്.

പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനുള്ള പ്രധാന കാരണമായി റിപ്പോര്‍ട്ടില്‍ ഉയര്‍ത്തുന്നതും ഇക്കാരണമാണ്. നിര്‍ദിഷ്‌ട സില്‍വര്‍ ലൈന്‍ പാതയുടെ 190 കിലോമീറ്റര്‍ ഗ്രാമങ്ങളിലൂടെയും 88 കിലോമീറ്റര്‍ വയല്‍-തണ്ണീര്‍ത്തടങ്ങളിലൂടെയാകും കടന്നുപോകുക. ചെറിയ നഗരങ്ങളിലൂടെ 50 കിലോമീറ്ററും വലിയ അല്ലെങ്കില്‍ ഇടത്തരം നഗരങ്ങളിലൂടെ 40 കിലോമീറ്ററുമാണ് കടന്നുപോകുന്നത്.

ALSO READ 'സ്ഥിരതയില്ലാത്ത നിലപാടിന്‍റെ പേരോ വൈരുധ്യാത്മക ഭൗതികവാദം' ; സിപിഎമ്മിനെ പരിഹസിച്ച് വി.ഡി.സതീശൻ

കൊച്ചി നഗരത്തിലൂടെ മൂന്ന് കിലോമീറ്ററാണ് പാത നിശ്ചയിച്ചിരിക്കുന്നത്. സില്‍വര്‍ ലൈനിന്‍റെ 11.5 കിലോമീറ്ററുകള്‍ തുരങ്കങ്ങളാകും. 13 കിലോമീറ്ററോളം പാലങ്ങളും പാതയിലുണ്ടാകും. തറനിരപ്പിന് മുകളിലൂടെ 88.412 കിലോമീറ്ററും തറനിരപ്പിലൂടെ 292.728 കിലോമീറ്ററും കടന്നുപോകുന്നു. മലകള്‍ തുരന്നും കുന്നുകള്‍ നികത്തിയും പാത കടന്നുപോകുന്നുണ്ടെന്നാണ് ഡിപിആര്‍ വ്യക്തമാക്കുന്നത്.

ഇത്തരത്തിലുള്ള പാതയുടെ അലൈന്‍മെന്‍റ് നിശ്ചയിച്ചിരിക്കുന്നത് ചെലവ് കുറയ്ക്കുമെന്ന ന്യായീകരണവും ഡിപിആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി സംബന്ധിച്ച് വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഡിപിആര്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

ALSO READ മകളുടെ ആണ്‍ സുഹൃത്തിനെ കുത്തിക്കൊന്ന കേസ് : കള്ളനെന്ന് കരുതിയെന്ന് ലാലന്‍ ; വിശദ പരിശോധനയ്ക്ക് പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.