തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ പഠനം (Schools New Timings) വൈകുന്നേരം വരെ നീട്ടാന്‍ ആലോചനയുമായി സര്‍ക്കാര്‍. നിലവില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഉച്ചവരെയാണ് ക്ലാസുകള്‍ (Kerala Syllabus). അടുത്ത മാസം മുതല്‍ ക്ലാസുകള്‍ വൈകുന്നേരം വരെ നടത്താനുള്ള നിര്‍ദേശം പൊതുവിദ്യാഭ്യാസ വകുപ്പ് (Education Department of Kerala) പരിഗണിക്കുകയാണ്.
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ (V Sivankutty) അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരും. ക്ലാസുകള്‍ ഉച്ചവരെ നടത്തുന്നതിനാല്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്‍റെ ഇടപെടല്‍.
ALSO READ: V Sivankutty | സംസ്ഥാനത്തെ സ്കൂളുകളുടെ നവീകരണത്തിന് 46 കോടി
അതേസമയം പ്ലസ്‌വണ്‍ പ്രവേശനത്തില്‍ സീറ്റ് ക്ഷാമം തുടരുകയാണ് (Plus one seat allotment). ഏഴ് ജില്ലകളിലായി 65ല്‍ അധികം താൽകാലിക ബാച്ചുകള്‍ അനുവദിക്കുന്ന കാര്യം വിദ്യാഭ്യാസ വകുപ്പിന്‍റെ പരിഗണനയിലാണ്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് പ്രതിസന്ധി രൂക്ഷം. അലോട്ട്‌മെന്‍റ് വന്നിട്ടും പ്രവേശനം ലഭിക്കാത്ത കൂട്ടികളില്‍ ഭൂരിഭാഗവും ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബാച്ചുകളിലാണ് ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്.
വെള്ളിയാഴ്ച ചേരുന്ന ഉന്നതതല യോഗത്തല്‍ അധികം ബാച്ചുകള്‍ എത്ര അനുവദിക്കണമെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. ചൊവ്വാഴ്ചയാണ് പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചത്. ഇത് പ്രകാരം മലപ്പുറത്ത് 5491 പേര്‍ക്കും പാലക്കാട് 2002 പേര്‍ക്കും കോഴിക്കോട് 2202 പേര്‍ക്കുമാണ് പ്രവേശനം കിട്ടാനുള്ളത്.