ETV Bharat / state

സ്കൂള്‍ തുറക്കല്‍; മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം - KERALA SCHOOL OPENING HIGH LEVEL MEETING TODAY

വൈകിട്ട് അഞ്ചുമണിക്ക് വിദ്യാഭ്യാസ, ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിലാണ് യോഗം

സ്കൂള്‍ തുറക്കല്‍; ഉന്നതതല യോഗം ഇന്ന്
സ്കൂള്‍ തുറക്കല്‍; ഉന്നതതല യോഗം ഇന്ന്
author img

By

Published : Sep 23, 2021, 9:28 AM IST

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കരട് പദ്ധതി തയ്യാറാക്കാൻ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് (2021 സെപ്റ്റംബര്‍ 23) ഉന്നതതല യോഗം ചേരും. വൈകിട്ട് അഞ്ചുമണിക്കാണ് യോഗം. സംസ്ഥാന തലത്തിലും ജില്ല തലത്തിലും അധ്യാപക രക്ഷകർതൃ സമിതികളും വിവിധ സംഘടനകളുമായി ചർച്ച നടത്തും.

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റി ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത് ചർച്ച ചെയ്യും. യാത്രാവേളയിൽ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് ആവശ്യമായ പദ്ധതികൾ തയ്യാറാക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതിനിടെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് ഇന്നലെ പ്രസിദ്ധീകരിച്ചു. 271141 മെറിറ്റ് സീറ്റുകളിലേക്ക് 465219 പേർ അപേക്ഷിച്ചിരുന്നു . 218413 പേർക്കാണ് അലോട്ട്മെന്‍റ് ലഭിച്ചത്. വ്യാഴാഴ്ച ആരംഭിക്കുന്ന പ്രവേശനം ഒക്ടോബർ ഒന്നിന് അവസാനിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.