ETV Bharat / state

മറ്റ് സംസ്ഥാനങ്ങൾക്ക് ഓക്‌സിജൻ നൽകാൻ ആകില്ലെന്ന് കേരളം - modi

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന 219 ടൺ ഓക്‌സിജനും ഇവിടെ ഉപയോഗിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.

Kerala says it will not be able to supply oxygen to other states  മറ്റ് സംസ്ഥാനങ്ങൾക്ക് ഓക്സിജൻ നൽകാൻ ആകില്ലെന്ന് കേരളം  തിരുവനന്തപുരം  തിരുവനന്തപുരം വാർത്തകൾ  പ്രധാനമന്ത്രി  modi  oxygen
മറ്റ് സംസ്ഥാനങ്ങൾക്ക് ഓക്‌സിജൻ നൽകാൻ ആകില്ലെന്ന് കേരളം
author img

By

Published : May 10, 2021, 3:08 PM IST

തിരുവനന്തപുരം: കേരളത്തിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങൾക്ക് ഓക്‌സിജൻ നൽകാൻ ആകില്ലെന്ന് കേരളം. കരുതൽ ശേഖരമായ 450 ടണ്ണിൽ ഇനി ബാക്കിയുള്ളത് 86 ടൺ മാത്രമാണ്. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന 219 ടൺ ഓക്‌സിജനും ഇവിടെ ഉപയോഗിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.

കൂടുതൽ വായനയ്ക്ക്:കാസർകോട് ജില്ലയില്‍ ഓക്സിജൻ ക്ഷാമം

മേയ് 15 ഓടെ കേരളത്തിൽ രോഗികളുടെ എണ്ണം ആറ് ലക്ഷം കടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സമീപ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക, ഗോവ എന്നിവിടങ്ങളിലേക്ക് കേരളത്തിൽ നിന്ന് ഓക്‌സിജൻ നൽകിയിരുന്നു. എന്നാൽ സംസ്ഥാനത്ത് ഓക്‌സിജൻ പ്രതിസന്ധി കൂടിയതോടെയാണ് മറ്റിടങ്ങളിലേക്ക് ഓക്‌സിജൻ കയറ്റുമതി ചെയ്യാൻ ആകില്ലെന്ന നിലപാട് സർക്കാർ അറിയിച്ചത്.

കൂടുതൽ വായനയ്ക്ക്: സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ആദ്യ വാക്‌സിന്‍ ബാച്ച് കൊച്ചിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.