തിരുവനന്തപുരം : സംസ്ഥാനത്തിന് 3,78,690 ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭിച്ചു. തിരുവനന്തപുരത്ത് 1,28,500 ഡോസ് വാക്‌സിനും കൊച്ചിയില്‍ 1,48,690 ഡോസ് വാക്‌സിനും എത്തിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയ്ക്ക് അനുവദിച്ച 1,01,500 ഡോസ് വാക്‌സിനും എത്തും. ബുധനാഴ്‌ച സംസ്ഥാനത്ത് എത്തിയ 3.79 ലക്ഷം ഡോസ് വാക്‌സിന് പുറമേയാണിത്. ഇതോടെ സംസ്ഥാനത്തിനാകെ 1,45,37,580 ഡോസ് വാക്‌സിനാണ് ലഭ്യമായത്.
Read More: Kerala Covid Cases : സംസ്ഥാനത്ത് 13,772 പേർക്ക് കൂടി കൊവിഡ് ; 142 മരണം
അതേസമയം, സംസ്ഥാനത്ത് ജൂലൈ എട്ടിന് 13,772 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 12,937 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 142 മരണങ്ങളും വ്യാഴാഴ്‌ച കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.