തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ പുതിയ ന്യുനമര്‍ദം രൂപപ്പെടാനുള്ള (Low pressure in Bay of Bengal) സാധ്യതയുള്ളതിനാൽ കേരളത്തില്‍ അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് (Rain In Kerala) സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (India Meteorological Department). അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. ഈ ന്യൂനമര്‍ദം പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശ്രീലങ്ക, തെക്കന്‍ തമിഴ്‌നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
ALSO READ: Sabarimala| ശബരിമലയിൽ കനത്ത സുരക്ഷയൊരുക്കി പൊലീസ്
ഇതുകൂടാതെ അറബികടലില്‍ ചക്രവാതചുഴി നിലനിക്കുന്നുണ്ട്. ഇവയുടെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരുക. ഇന്ന് (നവംബർ 25) 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് (Yellow alert) പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
നാളെയും ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി മഴ ശക്തിപ്പെടും. ഈ ദിവസങ്ങളില്‍ കണ്ണൂര്‍, കാസര്‍കോട് ഒഴികെ മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്നാണ് മുന്നറിയിപ്പ്.