ETV Bharat / state

അടുത്ത അഞ്ച്‌ ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത ; അഞ്ച്‌ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് - yellow alert in kerala

ഓറഞ്ച് അലര്‍ട്ട് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍

Kerala rain updates  heavy rain kerala  സംസ്ഥാനത്ത് മഴ കനക്കും  സംസ്ഥാനത്ത് മഴ തുടരും  മഴ അപ്‌ഡേറ്റ്  rain updates  kerala news  yellow alert in kerala  yellow alert in 12 districts
സംസ്ഥാനത്ത് മഴ തുടരും: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
author img

By

Published : Oct 30, 2021, 12:54 PM IST

Updated : Oct 30, 2021, 2:48 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച്‌ ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് (30.10.21) അഞ്ച്‌ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രപഖ്യാപിച്ചിട്ടുണ്ട്.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത മൂന്ന് ദിവസങ്ങളില്‍ പടിഞ്ഞാറ്‌ ദിശയിലേക്ക് സഞ്ചരിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ന്യൂനമര്‍ദം ശ്രീലങ്കയ്ക്കും തമിഴ്‌നാട് തീരത്തിനും സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഇതിന്‍റെ പ്രഭാവത്തിലാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. തെക്ക് കിഴക്കന്‍ അറബികടലില്‍ നിലവിലുള്ള ചക്രവാതചുഴി ദുര്‍ബലമായാതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read: മുല്ലപ്പെരിയാറില്‍ മൂന്നാമത്തെ ഷട്ടറും തുറന്നു; ആശങ്ക വേണ്ടെന്ന് മന്ത്രിമാര്‍

തിങ്കളാഴ്‌ച മഴ കൂടുതല്‍ ശക്തമാകുമെന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്‌ച അഞ്ച്‌ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ തീര പ്രദേശങ്ങലില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Last Updated : Oct 30, 2021, 2:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.