ETV Bharat / state

Kerala Rain Weather Update: സംസ്ഥാനത്ത് മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലർട്ട് - കാലാവസ്ഥ വകുപ്പ്

Rain alert kerala : ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലർട്ട്.

Kerala Weather Update  Rain alert kerala  Rain alert  Kerala Weather  weather updates kerala  സംസ്ഥാനത്ത് മഴ തുടരും  മഴ  മഴ മുന്നറിയിപ്പ്  യെല്ലോ അലർട്ട്  യെല്ലോ അലർട്ട് കേരളം  യെല്ലോ അലർട്ട് ജില്ലകൾ  Yellow alert districts  Yellow alert  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  കാലാവസ്ഥ വകുപ്പ്  യെല്ലോ അലർട്ട് ജില്ലകൾ
Kerala Weather Update
author img

By ETV Bharat Kerala Team

Published : Sep 9, 2023, 9:31 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് (Kerala Weather Update). ഇന്ന് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു (Rain alert kerala). ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് (Yellow alert districts) പ്രഖ്യാപിച്ചത്.

മധ്യ ഒഡിഷ - ഛത്തിസ്‌ഗഡിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുകയാണ്. പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചക്രവാതച്ചുഴി സെപ്റ്റംബര്‍ 10 വരെ മധ്യപ്രദേശിന് മുകളില്‍ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് വരുന്ന 5 ദിവസത്തേ് ഇടത്തരം മഴക്കും സെപ്‌റ്റംബര്‍ 11 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് തുടരുന്നു.

നാളെ (സെപ്‌റ്റംബര്‍ 10) 8 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്‌റ്റംബര്‍ 11 ന് 4 ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ട്. അതിനാൽ, കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോര പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മുന്നറിയിപ്പ്.

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

  • അതിശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ അധികൃതരുടെ മാർഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അധികൃതരുടെ നിർദേശ പ്രകാരം മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്.
  • വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുക. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കുക. മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വക്കുക.
  • അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാകുക.
  • സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കുക. മരങ്ങള്‍ കോതി ഒതുക്കണം. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുക.
  • ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വരുന്ന ഘട്ടങ്ങളില്‍ പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.
  • ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വക്കുക.
  • ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങരുത്. നദികള്‍ മുറിച്ചു കടക്കാനോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല.
  • ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്‌ച കാണാനോ സെൽഫി എടുക്കാനോ കൂട്ടം കൂടി നില്‍ക്കാനോ പാടില്ല.
  • അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള മുൻകരുതലുകൾ നടത്തുക. അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുക.
  • മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായും ഒഴിവാക്കുക.
  • ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നും ഉണ്ടാകാനിടയുള്ള അപകടങ്ങളെ ശ്രദ്ധിക്കേണ്ടതാണ്. ജാഗ്രത പാലിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.