ETV Bharat / state

Kerala Rain | മുന്നറിയിപ്പിൽ മാറ്റം; അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത - Rain Update

ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

മഴ മുന്നറിയിപ്പ്  മഴ  കേരളത്തിൽ കനത്ത മഴ  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  യെല്ലോ അലർട്ട്  Rain warning  Kerala Rain warning  ന്യൂനമര്‍ദ പാത്തി  സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം  ശക്തമായ മഴ  Kerala Rain  Rain Update
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം
author img

By

Published : Jul 11, 2023, 9:29 AM IST

Updated : Jul 11, 2023, 1:41 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസത്തേക്ക് മഴ മുന്നറിയിപ്പിൽ മാറ്റമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത അഞ്ച് ദിവസത്തേക്ക് മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയുണ്ടാകാൻ സാധ്യതയുണ്ട്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബുധനാഴ്‌ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്‌ച തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളും, വെള്ളിയാഴ്‌ച ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മണ്‍സൂണ്‍ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ട് മാറി സ്ഥിതി ചെയ്യുന്നു. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദപാത്തിയും ജാര്‍ഖണ്ഡിന് മുകളില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. വടക്ക് കിഴക്കന്‍ അറബിക്കടലില്‍ ഗുജറാത്ത് തീരത്തിന് സമീപം മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്‍റെയെല്ലാം സ്വാധീന ഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു.

12-07-2023 മുതൽ 14-07-2023 വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ബീച്ച് മേഖലയിലുള്ള എല്ലാ വിനോദ സഞ്ചാരങ്ങളും ഒഴിവാക്കണം. തീരദേശവാസികൾ ആവശ്യാനുസരണം അധികൃതരുടെ നിർദേശ പ്രകാരം ക്യാമ്പുകളിലേക്ക് മാറി താമസിക്കണമെന്നും നിർദേശമുണ്ട്.

12-07-2023 മുതൽ 14-07-2023 വരെ വടക്കൻ കേരള, കർണാടക തീരങ്ങൾ, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

മഴ ദുരിതത്തിൽ ഉത്തരേന്ത്യ : അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ 34 പേർക്കാണ് ജീവൻ നഷ്‌ടമായത്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്‌മീര്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും സമീപപ്രദേശങ്ങളിലും വരും ദിവസങ്ങളിലും അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

ന്യൂഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായ മൂന്നാം ദിവസവും പെയ്യുന്ന മഴ പ്രളയ ഭീതി ഉയർത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ താഴ്‌ന്ന പ്രദേശങ്ങളെല്ലാം തന്നെ ഇതിനോടകം വെള്ളത്തിനടിയിലായിട്ടുണ്ട്. 13-ാം തീയതി വരെ പഞ്ചാബിലെ എല്ലാ സ്‌കൂളുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു.

ഡൽഹിയിൽ യമുന നദിയിൽ ജലനിരപ്പ് അപകട സൂചിക മറികടന്നു. അപകട സൂചികയായ 205.33 മീറ്റർ മറികടന്ന് ജലനിരപ്പ് നിലവിൽ 206.28 മീറ്ററായി ഉയർന്നിരിക്കുകയാണ്. സെൻട്രൽ വാട്ടർ കമ്മിഷന്‍റെ റിപ്പോർട്ട് പ്രകാരം ചൊവ്വാഴ്‌ച രാവിലെ ആറ് മണിയോടെ പഴയ റെയിൽവേ പാലത്തിലെ ജലനിരപ്പ് 206.28 മീറ്ററായി ഉയർന്നു. ജലനിരപ്പ് ഇനിയും ഉയരുമെന്നാണ് വിവരം

പ്രളയ സാധ്യത കണക്കിലെടുത്ത് യമുന തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇവരെ നഗരത്തിന്‍റെ സുരക്ഷിത പ്രദേശങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്കും സാമൂഹിക കേന്ദ്രങ്ങളിലേക്കും മാറ്റും. പ്രളയബാധിത പ്രദേശങ്ങളും യമുനയുടെ ജലനിരപ്പും നിരീക്ഷിക്കാൻ ഡൽഹി സർക്കാർ 16 കൺട്രോൾ റൂമുകളും സ്ഥാപിച്ചിട്ടുണ്ട്.

Last Updated : Jul 11, 2023, 1:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.