തിരുവനന്തപുരം: സംസ്ഥാനത്ത് കോളജുകൾ തുറക്കുന്നത് ഒക്‌ടോബര്‍ 25ലേക്ക് മാറ്റി. ബുധനാഴ്‌ച മുതൽ മഴ ശക്തമാകും എന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് കണക്കിലെടുത്താണ് തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇന്ന് മുതൽ പൂർണ തോതിൽ കോളജുകളുടെ പ്രവർത്തനം ആരംഭിക്കാനായിരുന്നു സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നത്.
എന്നാല്‍ ശക്തമായ മഴയെ തുടർന്ന് കോളജ് തുറക്കുന്നത് ബുധനാഴ്‌ചത്തേക്ക് മാറ്റിയിരുന്നു. ഇതാണ് അടുത്ത തിങ്കളാഴ്‌ചത്തേക്ക് മാറ്റിയിരിക്കുന്നത്. ഒക്ടോബർ നാല് മുതൽ കോളജുകളിൽ അവസാന വർഷ വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിച്ചിരുന്നു.
Read More: ഇന്നും നാളെയും മഴ മുന്നറിയിപ്പില്ല; ബുധനാഴ്‌ച മുതല്‍ വീണ്ടും കനക്കും