ETV Bharat / state

Kerala Rain Updates: സംസ്ഥാനത്ത് മഴ കനക്കുന്നു; 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala Rains : അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദങ്ങളാണ് കേരളത്തിലെ മഴയ്‌ക്ക് കാരണം. കേരള, കാസര്‍കോട്, കര്‍ണാടക തീരങ്ങളിലെ മത്സ്യബന്ധന വിലക്ക് ഇന്നും തുടരും

Kerala Rain Updates  Kerala weather updates  Kerala Rains  സംസ്ഥാനത്ത് മഴ കനക്കുന്നു  യെല്ലോ അലര്‍ട്ട്  കേന്ദ്ര കാലാവസ്ഥ വകുപ്പ്  ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം
Kerala Rain Updates
author img

By ETV Bharat Kerala Team

Published : Sep 30, 2023, 10:20 AM IST

Updated : Sep 30, 2023, 2:55 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു (Kerala Rain Updates). 13 ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍ മഴ മുന്നറിയിപ്പുകളില്ല. നാളെ (ഒക്‌ടോബര്‍ 1) മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. രാവിലെ 10 ജില്ലകളിലായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത് (Yellow alert districts Kerala).

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദങ്ങളുടെ സ്വാധീനഫലമായാണ് ശക്തമായ മഴ തുടരുന്നത് (Kerala Rains). ഈ ന്യൂനമർദങ്ങൾ വരും മണിക്കൂറുകളിൽ ശക്തി പ്രാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് ഇന്നും തുടരും. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.9 മുതൽ 1.9 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മാത്രമല്ല അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് തീരദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി. മത്സ്യബന്ധന യാനങ്ങൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണം, കടലാക്രമണ സാധ്യതയുള്ളതിനാൽ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും നിർദേശമുണ്ട്.

മഴ ഭീഷണി ഉയർത്തുന്നതിനാൽ ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയ-നെതർലൻഡ്‌സ്‌ ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് സന്നാഹ മത്സരവും ആശങ്കയിലാണ്. ഇന്നലെ നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക-അഫ്‌ഗാനിസ്ഥാൻ മത്സരം കനത്ത മഴ മൂലം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചിരുന്നു.

Last Updated : Sep 30, 2023, 2:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.