ETV Bharat / state

സംസ്ഥാനത്ത് വ്യാപകമായ തീവ്ര മഴയ്‌ക്ക്‌ സാധ്യത; ഇന്നും നാളെയും അതിശക്തം - ഇടി

കേരളത്തില്‍ വ്യാപകമായ തീവ്ര മഴയ്‌ക്ക്‌ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു, ഇന്നും നാളെയും അതിശക്തമായ മഴയ്‌ക്കും സാധ്യത

Rain Updates  Kerala Rain Updates  Weather live  Heavy rain in kerala  Widespread rain  സംസ്ഥാനത്ത് വ്യാപകമായ തീവ്ര മഴയ്ക്ക് സാധ്യത  തീവ്ര മഴ  മഴ  അതിശക്തം  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  കാലാവസ്ഥ  അതിശക്തമായ മഴ  ജാഗ്രത നിര്‍ദേശം  ഇടി  ബംഗാള്‍
സംസ്ഥാനത്ത് വ്യാപകമായ തീവ്ര മഴയ്ക്ക് സാധ്യത; ഇന്നും നാളെയും അതിശക്തം
author img

By

Published : Aug 31, 2022, 3:02 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായ തീവ്രമഴയ്‌ക്ക്‌ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നും (31.08.2022) നാളെയും (01.09.2022) അതിശക്തമായ മഴയ്‌ക്ക്‌ സാധ്യതയെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. അതേസമയം, ഉച്ചയ്‌ക്ക്‌ ശേഷവും രാത്രിയിലുമാകും ശക്തമായ മഴ ലഭിക്കുക.

മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (01.09.2022) കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

മലയോരമേഖലകളില്‍ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയെന്നാണ് മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ഇടി മിന്നലിനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബിഹാറിന് മുകളിലും സമീപ പ്രദേശങ്ങളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതും തെക്കന്‍ ബംഗാള്‍ ഉള്‍കടലിന്‍റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നതും തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നിന്നും തെക്കന്‍ തമിഴ്‌നാട് വരെ ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതുമാണ് കേരളത്തില്‍ വ്യാപക മഴയ്‌ക്ക്‌ കാരണമാകുന്നത്.

താഴ്‌ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. തീരമേഖലകളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്. 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനാണ് സാധ്യത.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.