ETV Bharat / state

അതിശക്തമായ മഴ, പ്രളയഭീതിയിൽ കേരളം

author img

By

Published : May 15, 2021, 4:36 PM IST

Updated : May 15, 2021, 9:32 PM IST

ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്തുടനീളം ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടിരിക്കുകയാണ്. ഇത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കാൻ ഇടയുണ്ട്. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മഴക്കാല രോഗങ്ങൾ പടർന്നാൽ അതും സംസ്ഥാനത്തിന് വെല്ലുവിളിയാവും. കേരളത്തെ കൂടാകെ ലക്ഷദ്വീപ് മഹാരാഷ്ട്ര, ഗോവ,ഗുജറാത്ത് എന്നിവിടങ്ങളിലും ജാഗ്രതാ നിർദ്ദേശം ഉണ്ട്. ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ഗുജറാത്ത് തീരം തൊടും എന്നാണ് പ്രവചനം.

kerala rain updates  kerala weather updates  rain havoc  tauktae cyclone  kerala flood  ശക്തമായ മഴ  ടൗട്ട ചുഴലിക്കാറ്റ്  പ്രളയ ഭീഷണി
അതിശക്തമായ മഴ, പ്രളയഭീതിയിൽ കേരളം

തെക്കു-കിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ടൗട്ട ചുഴലിക്കാറ്റായി മാറിയ പശ്ചാത്തലത്തിൽ കേരളത്തിൽ അതിശക്തമായ കാറ്റും മഴയും ആണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിശക്തമായ മഴ, പ്രളയഭീതിയിൽ കേരളം

മഴയിലും കാറ്റിലും വ്യാപക നാശനഷ്‌ടമാണ് കേരളത്തിലുടനീളം റിപ്പോർട്ട് ചെയ്യുന്നത്. ചെല്ലാനത്ത് ഇന്നലെ മുതൽ കടലാക്രമണം രൂക്ഷമാണ്. ഇന്ന് കൂടുതൽ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കൊവിഡ് രൂക്ഷമായ മേഖലയിൽ ആന്‍റിജൻ പരിശോധന നടത്തിയാണ് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നത്.എറണാകുളം ജില്ലയിൽ പതിനഞ്ച് ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ തുറന്നത്.

Read More:LIVE UPDATES : ടൗട്ടെ : സംസ്ഥാനത്ത് കനത്ത മഴ, കലിതുള്ളി കടലും കാറ്റും

ഇടുക്കിയിൽ കനത്ത മഴയാണ് തുടരുന്നത്. വട്ടവടയിൽ രണ്ട് വീടുകൾ പൂർണമായും 20 വീടുകൾ ഭാഗികമായും തകർന്നു. രാമക്കൽമേട്, കുത്തുങ്കൽ, കാൽവരി മൗണ്ട് തുടങ്ങിയ പ്രദേശങ്ങളിലും വീടുകൾ തകർന്നു. മൂന്നാറിൽ തോട്ടം മേഖലയിലും കനത്ത മഴയാണ്. വിവിധ ഇടങ്ങളിൽ ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടിരിക്കുകയാണ്. മലങ്കര,കല്ലാർകുട്ടി അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തി. പലയിടങ്ങളും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീതിയിലാണ്. ജില്ലയിൽ ഇന്ന് വൈകിട്ട് 7 മണിമുതൽ നാളെ രാവിലെ 7 മണിവരെ കലക്ടർ യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം പൊഴിയൂരിൽ കടൽക്ഷോഭത്തിൽ 23 വീടുകൾ തകർന്നു. കേരളത്തെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന തീരദേശ റോഡും കടലാക്രമണത്തിൽ തകർന്നു. മേഖലിയിൽ നിന്ന് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ശക്തമായ മഴയിലും വേലിയേറ്റത്തിലും കൊല്ലം മൺറോത്തുരുത്തിലെ 100ൽ അധികം വീടുകളിൽ വെള്ളം കയറി.

അച്ചൻ കോവിൽ, മണിമലയാറുകളിൽ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ ഈ മാസം കനത്ത മഴയിലും കാറ്റിലും ഇതുവരെ 23 വീടുകള്‍ പൂര്‍ണമായും121 വീടുകള്‍ ഭാഗികമായും തകര്‍ന്നു. അഞ്ചുകോടിയിലധികം രൂപയുടെ കൃഷിനാശമാണ് . ജില്ലയിൽ ഉണ്ടായത്.

Read More:ടൗട്ടെ : റെഡ് അലര്‍ട്ട് ഒമ്പത് ജില്ലകളില്‍

കനത്ത മഴയും കിഴക്കൻ ജില്ലകളിൽ നിന്നുള്ള വെള്ളവും ആലപ്പുഴയിലെ സ്ഥിതി മോശമാക്കുകയാണ്. കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുകയാണ്. നിരവധി പാടശേഖരങ്ങളിൽ മടവീണു. വടക്കൻ മേഖലയിലെ താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. ജലനിരപ്പ് ഉയർന്ന് എസി റോഡിൽ വെള്ളം കയറിയാൽ അത് ഗതാഗതത്തെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ബാധിക്കും. ജില്ലയിലെ പടിഞ്ഞാറൻ മേഖലകലിൽ കടലാക്രമണം തുടരുകയാണ്. ഇന്നലെ മുതൽ പ്രക്ഷുബ്‌ധമായ കടൽ പലയിടങ്ങളിലും കരയിലേക്ക് കയറിയ സ്ഥിതിയിലാണ്. ജില്ലയിലെ താഴ്‌ന്ന മേഖലകളിലെല്ലാം വേലിയേറ്റത്തിൽ വെള്ളം കയറി.

കോഴിക്കോട് ഉൾപ്പടെയുള്ള വടക്കൻ ജില്ലകളിൽ ശക്തമായ കടലാക്രമണം ആണ്. കടലുണ്ടിയിൽ കടലാക്രമണം രൂക്ഷമാണ്. ചാലിയം, കോട്ടക്കണ്ടി, കടുക്ക ബസാർ, ബൈത്താനി നഗർ, കപ്പലങ്ങായി വാക്കടവ്, കടലുണ്ടിക്കടവ് എന്നിവടങ്ങളിൽ പല വീടുകളിലും വെള്ളം കയറി. കാസർകോട് ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. കടലോര മേഖലകളിൽ വെള്ളം കയറി തുടങ്ങി. മുസോടി കടപ്പുറത്ത് കനത്ത തിരയിൽ ഇരുനില വീട് നിലം പൊത്തി. കരസേനയുടെ 35 അംഗ സംഘത്തെ ജില്ലയിൽ നിയോഗിച്ചിട്ടിട്ടുണ്ട്.

കണ്ണൂരിൽ നിന്ന് 290 കി.മീ അകലെയാണ് ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാത. ശക്തമായ മഴയിൽ കണ്ണൂരിന്‍റെ തീരദേശ മേഖലകളിൽ കടൽ കയറി. ന്യൂമാഹി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കടലേറ്റം രൂക്ഷമാണ്.‌ മുഴപ്പിലങ്ങാട്, തയ്യിൽ, ആയിക്കര, നടാല്‍ തുടങ്ങി മേഖലകളിലും കടലാക്രമണം രൂക്ഷമാണ്. മലപ്പുറം ജില്ലയിലെ പൊന്നാനി, താനൂർ, വള്ളിക്കുന്ന്​, തിരൂർ, പരപ്പനങ്ങാടി മേഖലകളിലും പലയിടങ്ങളിലും വെള്ളം കയറി.

ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്തുട നീളം ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടിരിക്കുകയാണ്. ഇത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കാൻ ഇടയുണ്ട്. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മഴക്കാല രോഗങ്ങൾ പടർന്നാൽ അതും സംസ്ഥാനത്തിന് വെല്ലുവിളിയാവും.

കേരളത്തിൽ അടുത്ത 24 മണിക്കൂറും ശകതമായ മഴയ്‌ക്ക് സാധ്യതയുണ്ട്. നാളെ എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും ആണ് കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ ശക്തമായ മഴയുണ്ടാവുകയാണെങ്കിൽ ജാഗ്രതാ നിർദ്ദേശങ്ങളിൽ മാറ്റം വരാം. കേരളത്തെ കൂടാകെ ലക്ഷദ്വീപ് മഹാരാഷ്ട്ര, ഗോവ,ഗുജറാത്ത് എന്നിവിടങ്ങളിലും ജാഗ്രതാ നിർദ്ദേശം ഉണ്ട്. ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ഗുജറാത്ത് തീരം തൊടും എന്നാണ് പ്രവചനം.

Last Updated : May 15, 2021, 9:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.