ETV Bharat / state

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത ; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് - ന്യൂനമര്‍ദ പാത്തി

കനത്ത മഴയെ തുടർന്ന് സെപ്‌റ്റംബര്‍ 5 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

kerala rain updates  orange alert in kerala  സംസ്ഥാനത്ത് കനത്ത മഴ  കേരളം മഴ  ഓറഞ്ച് അലർട്ട്  യെല്ലോ അലർട്ട്  ചക്രവാത ചുഴി  ന്യൂനമര്‍ദ പാത്തി  കനത്ത മഴ
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത;
author img

By

Published : Sep 1, 2022, 5:06 PM IST

തിരുവനന്തപുരം : സെപ്‌റ്റംബര്‍ 5 വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഏര്‍പ്പെടുത്തി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

സെപ്‌റ്റംബര്‍ 2ന് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ ബിഹാറിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാത ചുഴി നിലനില്‍ക്കുന്നതും തെക്കന്‍ ബംഗാളിന്‍റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാത ചുഴി നിലനില്‍ക്കുന്നതും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കന്‍ തമിഴ്‌നാട് വരെ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നതുമാണ് കേരളത്തില്‍ വ്യാപക മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.