ETV Bharat / state

Kerala Rain Updates: ബംഗാള്‍ ഉള്‍ക്കടലിലും അറിബിക്കടലിലും പുതിയ ന്യൂനമര്‍ദം; കേരളത്തില്‍ മഴ ശക്തമാകും - കേരള തീരത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

Kerala Rain Alert: ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 12 മണിക്കൂറിനുള്ളിലും അറബിക്കടലില്‍ നാളെയോടെയും ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. കേരളത്തില്‍ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

Kerala Rain Updates  new low pressure in bay of bengal  cyclone forms in arabian sea  weather station warning India  indian metrological department alerts  പുതിയ ന്യൂനമര്‍ദത്തിന് സാധ്യത  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം  കേരളത്തില്‍ മഴ ശക്തമാകുന്നു  സംസ്ഥാനത്ത് അലര്‍ട്ട് പ്രഖ്യാപിച്ചു  അറബിക്കടലില്‍ ചക്രവാതച്ചുഴി  കേരള തീരത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്  etv bharat news updates  kerala news
ബംഗാള്‍ ഉള്‍ക്കടലിലും അറിബിക്കടലിലും പുതിയ ന്യൂനമര്‍ദത്തിന് സാധ്യത; കേരളത്തില്‍ മഴ ശക്തമാകും
author img

By

Published : Nov 30, 2021, 11:18 AM IST

Updated : Nov 30, 2021, 12:25 PM IST

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 12 മണിക്കൂറിനുള്ളിലാകും ന്യൂനമര്‍ദം രൂപപ്പെടുക. തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ്‌ ദിശയില്‍ സഞ്ചരിക്കും. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച് തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.

അറബികടലില്‍ നാളെയോടെയാകും ന്യൂനമര്‍ദം രൂപപ്പെടുക. മധ്യ കിഴക്കന്‍ അറബികടലില്‍ മഹാരാഷ്ട്ര തീരത്താകും പുതിയ ന്യൂന മര്‍ദം രൂപപ്പെടുക.

കേരളത്തില്‍ വ്യാപക മഴയ്‌ക്ക് സാധ്യത

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്കു കിഴക്കന്‍ അറബിക്കടലില്‍ മാലിദ്വീപിനും ലക്ഷദ്വീപിനും സമീപം നിലനില്‍ക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്.

ഇന്ന് (30.11.21) തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ കേരള തീരത്ത് മീന്‍ പിടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.

Read More: 'രണ്ടാഴ്ച നിർണായകം,ഡെല്‍റ്റയുടേതിനേക്കാള്‍ ഇരട്ടിയിലേറെ പേരിലേക്ക് പടരും' ; ഒമിക്രോണില്‍ ഡോ. പത്മനാഭ ഷേണായ്

Last Updated : Nov 30, 2021, 12:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.