തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം മുതല്‍ വയനാട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
അറബിക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിലാണ് ശക്തമായ മഴ തുടരുന്നത്. ഈ ചക്രതവാതച്ചുഴി അടുത്ത മണിക്കൂറുകളില്‍ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. 24 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും.
പിന്നീട് ഇത് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.90 അടിയായി. നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ സ്‌പില്‍വേയിലെ ഒരു ഷട്ടര്‍ തമിഴ്‌നാട് അടച്ചു. നിലവില്‍ തുറന്നിരിക്കുന്നത് ഒരു ഷട്ടറാണ്.
ALSO READ: 12 വര്‍ഷത്തെ 40ലേറെ പരാതികള്‍ക്ക് ശേഷം പൊലീസ് കണ്ണുതുറന്നു, മര്‍ദകനായ ഭര്‍ത്താവ് പിടിയില്‍