ETV Bharat / state

സംസ്ഥാനത്ത് മഴ കനക്കും, പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

kerala rain  rain updations  rain  rain alerts  മഴ  മഴ മുന്നറിയിപ്പ്  യെല്ലോ അലര്‍ട്ട്  ചക്രവാത ചുഴി
സംസ്ഥാനത്ത് മഴ കനക്കും, പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
author img

By

Published : Oct 17, 2022, 3:06 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ഇന്ന് ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ (18 ഒക്‌ടോബര്‍) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള തീരത്ത് രൂപപ്പെട്ട ചക്രവാത ചുഴികളുടെ സ്വാധീനത്തിലാണ് മഴ ശക്തമാകുന്നത്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലും മധ്യ കിഴക്കന്‍ അറബികടലിലും ആന്‍ഡമാന്‍ കടലിലും ചക്രവാതചുഴി നിലനില്‍ക്കുകയാണ്. 5 ദിവസം മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.