ETV Bharat / state

വീട്ടിൽ സൗകര്യമുള്ളവർക്ക് ക്വാറന്‍റൈന്‍ ഇനി വീട്ടിൽ തന്നെ - ക്വാറന്റൈൻ സൗകര്യങ്ങൾ

വീട്ടിലെ സൗകര്യങ്ങളിൽ ന്യൂനത ബോധ്യപ്പെട്ടാൽ സർക്കാർ ക്വാറന്‍റൈനിലേക്ക് മാറ്റും.

 quarantine new guideline Kerala quarantine ക്വാറന്റൈൻ നിർദേശം കൊവിഡ് ജാഗ്രതാ പോർട്ടൽ ക്വാറന്റൈൻ സൗകര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ
quarantine
author img

By

Published : Jun 11, 2020, 7:30 PM IST

തിരുവനന്തപുരം: വിദേശത്ത് നിന്നെത്തുന്നവരിൽ വീട്ടിൽ സൗകര്യമുള്ളവർക്ക് ക്വാറന്‍റൈന്‍ ഇനി വീട്ടിൽ തന്നെ. പ്രാഥമിക പരിശോധന കഴിഞ്ഞ് നിശ്ചിത സമയത്തിനുള്ളിൽ യാത്രക്കാരൻ വീട്ടിലെത്തിയെന്ന് പൊലീസും വീട്ടിലെ ക്വാറന്റൈൻ സൗകര്യങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങളും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വന്തം വാഹനത്തിലോ സ്വകാര്യ വാഹനത്തിലോ പോകാം. വീട്ടിലെ സൗകര്യങ്ങളിൽ ന്യൂനത ബോധ്യപ്പെട്ടാൽ സർക്കാർ ക്വാറന്റൈനിലേക്ക് മാറ്റും.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് മുമ്പുതന്നെ കൊവിഡ് ജാഗ്രതാ പോർട്ടൽ വഴി ഹോം ക്വാറന്റൈൻ സംബന്ധിച്ച് സത്യവാങ്മൂലം നൽകണം. സ്വന്തം വീടോ അനുയോജ്യമായ മറ്റൊരു വീടോ ക്വാറന്റൈന് ഉപയോഗിക്കാം.

ജില്ലാ കൊവിഡ് കൺട്രോൾ റൂം അന്വേഷണം നടത്തി സുരക്ഷിതത്വം ഉറപ്പാക്കും. തിരിച്ചെത്തുന്ന അതിഥി തൊഴിലാളികൾക്കും ക്വാറന്റൈൻ നിർബന്ധമാണ്. സുരക്ഷിതമായ ക്വാറന്റൈൻ ഉറപ്പാക്കാൻ വീട്ടിലുള്ളവർക്ക് ബോധവൽകരണം നൽകും. കുട്ടികൾ, പ്രായമുള്ളവർ തുടങ്ങിയവർ വീട്ടിലുണ്ടെങ്കിൽ പ്രത്യേക മുൻകരുതലെടുക്കും.

നിരീക്ഷണത്തിലുള്ളയാൾ ക്വാറന്‍റൈന്‍ ലംഘിച്ചാൽ പൊലീസ് നിയമനടപടി സ്വീകരിക്കും. വീട്ടിൽ സൗകര്യമില്ലാത്തവർക്ക് സർക്കാർ ക്വാറന്‍റൈനിലേക്ക് പോകാം. പെയ്ഡ് ക്വാറന്റൈൻ വേണ്ടവർക്ക് സൗകര്യമൊരുക്കും. സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് അനുമതി നൽകുന്ന വിവരം ബന്ധപ്പെട്ട തദ്ദേശസ്ഥാപനം, പൊലീസ്, കൊവിഡ് കെയർ സെന്റർ നോഡൽ ഓഫീസർ, ജില്ലാ കലക്ടർ എന്നിവരെ അറിയിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.