ETV Bharat / state

'വേണ്ട, അവധിക്കാല ക്ലാസുകള്‍' ; സമ്പൂര്‍ണ നിരോധനവുമായി വിദ്യാഭ്യാസ വകുപ്പ് - മധ്യവേനലവധിക്കാലത്തെ ക്ലാസുകള്‍ക്ക് വിലക്ക്

അവധിക്കാലത്ത് കുട്ടികളെ അവരുടെ സ്വാതന്ത്ര്യത്തിന് വിടാനാണ് ഈ നിര്‍ദേശത്തിലൂടെ വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്

kerala Department of Public Education  വിദ്യാഭ്യാസ വകുപ്പ്
വിദ്യാഭ്യാസ വകുപ്പ്
author img

By

Published : May 4, 2023, 8:01 PM IST

തിരുവനന്തപുരം : മധ്യവേനലവധിക്കാലത്ത് സ്‌കൂളുകളിൽ ക്ലാസുകൾ നടത്തുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് പ്രൈമറി സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസുകളിലെ വിദ്യാർഥികൾക്ക് സ്‌കൂളുകളിൽ യാതൊരുതരത്തിലുള്ള ക്ലാസുകളും നടത്തരുതെന്നാണ് നിര്‍ദേശം. ഇവ പരിശോധിക്കാൻ വിദ്യാഭ്യാസ ഓഫിസർമാർ ശ്രദ്ധിക്കണമെന്നും സ്‌കൂള്‍ മേധാവികൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ അയച്ച സർക്കുലറിൽ പറയുന്നു.

കേരളത്തിലെ എല്ലാ ഗവൺമെന്‍റ് എയ്‌ഡഡ്, അൺ എയ്‌ഡഡ് സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമാണ്. മധ്യവേനലവധിക്കാലത്ത് പല സ്‌കൂളുകളിലും ക്ലാസുകൾ നടത്തുന്നതില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന കർശനമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശം. ഏതെങ്കിലും തരത്തിൽ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും സർക്കുലറിൽ പറയുന്നു. മധ്യവേനലവധിക്കാലമായ ഏപ്രിൽ, മെയ് മാസങ്ങളിൽ പല സ്‌കൂളുകളിലും സ്പെഷ്യൽ ക്ലാസുകളടക്കം നടത്താറുണ്ടെന്ന പരാതി വ്യാപകമാണ്.

പ്രധാനമായും പത്താം ക്ലാസ് പോലെയുള്ള പൊതുപരീക്ഷാ വിദ്യാർഥികൾക്കാണ് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കാറുള്ളത്. ഇത് കുട്ടികളുടെ വേനലവധിയെ ബാധിക്കുമെന്നും പത്തുമാസത്തെ സ്‌കൂൾ കാലത്തിനുശേഷം ലഭിക്കുന്ന അവധി കുട്ടികൾക്ക് വേണ്ടതുപോലെ ഉപയോഗിക്കാൻ പോലും സാധിക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. നേരത്തെ എൽഎസ്എസ് - യുഎസ്‌എസ് പരീക്ഷ സംബന്ധിച്ച് ഏപ്രിൽ മാസങ്ങളിൽ വിദ്യാർഥികൾക്ക് അധിക ക്ലാസ് വയ്‌ക്കരുതെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.