ETV Bharat / state

പുതിയ റോഡ് നിയമം; കര്‍ശന പരിശോധനക്കൊരുങ്ങി പൊലീസ്

ആദ്യഘട്ടത്തിൽ പരിശോധനക്കൊപ്പം ബോധവത്‌കരണവും നൽകും.

പുതിയ റോഡ് നിയമം കർശനമാക്കാനൊരുങ്ങി പൊലീസ്
author img

By

Published : Sep 2, 2019, 5:28 PM IST

Updated : Sep 2, 2019, 8:19 PM IST

തിരുവനന്തപുരം: പുതുക്കിയ ഗതാഗത നിയമം സംസ്ഥാനത്ത് കർശനമാക്കാൻ ഒരുങ്ങി പോലീസ്. ആദ്യഘട്ടമായി ഒരാഴ്‌ച യാത്രക്കാർക്ക് ബോധവത്‌കരണം നൽകും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹേബിന്‍റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് പരിശോധനയും ബോധവത്‌കരണവും ആരംഭിച്ചിരിക്കുന്നത്. രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ വീതമാണ് ബോധവത്‌കരണം നടത്തുക. യാത്രക്കാർക്ക് നിയമലംഘനത്തിനുള്ള പിഴ സംബന്ധിച്ച നോട്ടീസും വിതരണം ചെയ്യുന്നുണ്ട്. നഗരത്തിൽ 30 സെക്ടറുകളായി തിരിച്ച് എസ്.ഐമാരുടെ നേതൃത്വത്തിൽ നാളെ മുതൽ കർശന പരിശോധന നടത്തും.

Intro:ഗതാഗത നിയമലംഘനങ്ങൾക്കുള്ള പുതുക്കിയ നിയമം സംസ്ഥാനത്ത് കർശനമാക്കാൻ ഒരുങ്ങി പോലീസ്. ആദ്യഘട്ടമായി ഒരാഴ്ച യാത്രക്കാർക്ക് ബോധവൽക്കരണം നൽകും. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ഖ്ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് പരിശോധനയും ബോധവൽക്കരണവും നടന്നത്.

Body:ഗതാഗത നിയമ ലംഘനങ്ങൾക്ക് ഉയർന്ന പിഴ തുകയാണ് പുതുക്കിയ നിയമത്തിലുള്ളത്. ഈ നിയമം കർശനമായി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. അതിന്റെ ആദ്യഘട്ടമായി യാത്രക്കാർക്ക് ബോധവൽക്കരണം നൽകും. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷേഖ്ദർവേഷ് സാഹിബ് ബോധവൽക്കരണത്തിന് നേതൃത്വം നൽകി. ഒരാഴ്ച്ച നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പോലീസ് പരിശോധനക്കൊപ്പം ബോധവൽക്കരണവും നടത്തും . രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ വീതം ആണ് ബോധവൽക്കരണം നടത്തുക.

ബൈറ്റ്
ആർ.ആദിത്യ ഐ പി എസ്
ഡി സി പി

യാത്രക്കാർക്ക് പിഴ സംബദ്ധിച്ച നോട്ടീസും വിതരണം ചെയ്തു. നഗരത്തിൽ 30 സെക്ടറുകളായി തിരിച്ച് എസ്.ഐമാരുടെ നേതൃത്വത്തിൽ നാളെ മുതൽ കർശന പരിശോധന നടത്തും.

Conclusion:ഇ ടിവി ഭാരത്, തിരുവനന്തപുരം
Last Updated : Sep 2, 2019, 8:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.