തിരുവനന്തപുരം : കേരള പൊലീസിനുള്ള ഹെലികോപ്‌റ്റര്‍ വാടക കരാര്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഡല്‍ഹി ആസ്ഥാനമായ ചിപ്‌സണ്‍ ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിക്ക്. പ്രതിമാസം 80 ലക്ഷം രൂപയ്‌ക്ക് 20 മണിക്കൂര്‍ പറക്കാനാണ് കരാര്‍. അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ അധികമായി നല്‍കണം. മൂന്ന് കമ്പനികളാണ് ടെണ്ടറില്‍ പങ്കെടുത്തത്.
കഴിഞ്ഞ വര്‍ഷം ടെണ്ടര്‍ നടത്താതെയാണ് പൊതുമേഖല കമ്പനിയായ പവന്‍ ഹാന്‍സുമായി കരാര്‍ നല്‍കിയത്. പത്ത് സീറ്റുകളുള്ള ഇരട്ട എന്‍ജിന്‍ ഹെലികോപ്‌റ്ററിന് പ്രതിമാസം 1.44 കോടി രൂപയ്‌ക്കായിരുന്നു കരാര്‍. ഇത്തവണ സീറ്റുകളുടെ എണ്ണം കുറഞ്ഞ് ഏഴ് ആയതിനെ തുടര്‍ന്നാണ് കരാര്‍ തുക പകുതിയായത്.
Read more: ഹെലിക്കോപ്‌ടര്‍ വിവാദം; സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ടെണ്ടറില്ലാതെ പവന്‍ ഹാന്‍സിന് കരാര്‍ നല്‍കിയില്‍ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതേ വാടകയ്‌ക്ക് മൂന്ന് ഹെലികോപ്‌റ്റര്‍ വാടകയ്‌ക്ക് നല്‍കാമെന്ന് ചിപ്‌സണ്‍ ഏവിയേഷന്‍ അറിയിച്ചെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.
85 ലക്ഷം രൂപയ്‌ക്ക് ഛത്തീസ്‌ഗഡ് സര്‍ക്കാര്‍ ഇതേ സൗകര്യങ്ങളുള്ള ഹെലികോപ്‌റ്റര്‍ കഴിഞ്ഞ തവണ വാടകയ്‌ക്കെടുത്തതെന്നും പ്രതിപക്ഷം ചൂണ്ടികാണിച്ചിരുന്നു.