തിരുവനന്തപുരം : ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടുന്നതിനുപകരം കേരളത്തിലെ പ്രതിപക്ഷം ഗ്രൂപ്പുകളിച്ചും കാലുവാരിയും ദുർബലപ്പെടുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. കേന്ദ്ര ഭരണത്തിനെതിരെ ചെറുവിരലനക്കാതെ നേതാക്കന്മാർ ഗൃഹസന്ദർശനം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപകടകരമായ സാഹചര്യമാണ് രാജ്യത്തുള്ളത്. ബി.ജെ.പിയുടെ വർഗീയ നയങ്ങൾക്കും കോർപ്പറേറ്റ്‌വത്‌കരണത്തിനുമെതിരെ ജനങ്ങളെ അണിനിരത്തി സമരം ചെയ്യേണ്ട സാഹചര്യത്തിൽ അതൊന്നും പ്രതിപക്ഷത്തിന് പ്രശ്നമായി തോന്നുന്നില്ല.
ALSO READ: കൊല്ലത്ത് പ്ലസ് ടു വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ
രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ നടക്കുന്നത് സംഘപരിവാർവത്‌ക്കരണമാണെന്നും എ. വിജയരാഘവൻ കുറ്റപ്പെടുത്തി. ദേശീയ വിദ്യാഭ്യാസനയം തിരുത്തണമെന്നാവശ്യപ്പെട്ട് വിവിധ അധ്യാപക സംഘടനകൾ സംയുക്തമായി കേരള സർവകലാശാലയ്ക്ക് മുന്‍പില്‍ സംഘടിപ്പിച്ച സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.